728-pixel-x-90-2-learn
728-pixel-x-90
<< >>

കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യാക്കാരുടെ പട്ടിക സ്വിറ്റ്സർലണ്ട് തയ്യാറാക്കി

സൂറിച്ച്: തങ്ങളുടെ ബാങ്കുകളിൽ കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യാക്കാരുടെ പട്ടിക സ്വിറ്റ്സർലണ്ട് തയ്യാറാക്കി. അടുത്ത മാസത്തോടെ ഇതു സംബന്ധിച്ച വിവരങ്ങൾ ഇന്ത്യയ്ക്ക് കൈമാറും എന്നറിയുന്നു. ഇന്ത്യയുമായുള്ള ഉഭയകക്ഷി വിവരങ്ങൾ പുറത്തുവിടാൻ അനുവാദമില്ലാത്തതിനാൽ ഇന്ത്യാക്കാരുടെ പേരുകളോ എത്ര പണമാണ് നിക്ഷേപമുള്ളതെന്നോ വെളിപ്പെടുത്താൻ സ്വിസ് ഉദ്യോഗസ്ഥർ തയ്യാറായില്ല.ഏകദേശം 14,​000 കോടി രൂപയാണ് വിദേശ ബാങ്കുകളിൽ ഇന്ത്യാക്കാർക്ക് നിക്ഷേപമായുള്ളത്. കള്ളപ്പണ നിക്ഷേപമുള്ള രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം അമ്പത്തിയെട്ടാമതാണ്.അതേ സമയം യഥാര്‍ഥത്തിലുള്ള കള്ള പണം ഇതിലുമേറെയാകാന്‍ സാധ്യതയുണ്ടെന്നറിയുന്നു.

വൻകിട ബിസിനസുകാരും ഇന്ത്യയിലെ പ്രമുഖ വ്യവസായികളുമാണ് കള്ളപ്പണ നിക്ഷേപ പട്ടികയിലുള്ളതെന്നാണ് സൂചന. രാഷ്ട്രീയക്കാരും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നു അറിയുന്നു.പക്ഷെ അപ്രകാരമുള്ള നിക്ഷേപങ്ങള്‍ ബിനാമി പേരുകളിലോ ട്രസ്റ്റുകളുടെ പേരിലോ ആകാനാണ് സാധ്യത.പണത്തിന്റെ യഥാർത്ഥ ഉടമസ്ഥരെ കണ്ടെത്തുന്നതിനുള്ള പരിശോധനയുടെ ഭാഗമായാണ് പട്ടിക തയ്യാറാക്കിയത്. നികുതി വെട്ടിച്ച് സമ്പാദിച്ച പണം ട്രസ്റ്റുകളുടെയും കമ്പനികളുടെയും പേരിൽ സ്വിസ് ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

കള്ളപ്പണം തിരികെ ഇന്ത്യയിലെത്തിക്കാൻ പ്രത്യേക സംഘത്തെ ബി.ജെ.പി സർക്കാർ നിയോഗിച്ചതിന് പിന്നാലെയാണ് വിവരങ്ങൾ കൈമാറാൻ സ്വിറ്റ്സർലണ്ട് തയ്യാറായത്. ഇതു സംബന്ധിച്ച് അന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തിന് പൂർണ പിന്തുണ നൽകുമെന്നും അധികൃതർ വ്യക്തമാക്കി.

zurich

INDIANEWS24 INTERNATIONAL DESK

.  

Leave a Reply