728-pixel-x-90-2-learn
728-pixel-x-90
<< >>

കള്ളപ്പണക്കേസ്: മുഴുവന്‍ പേരുകളും പുറത്തുവിടണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി:കള്ളപ്പണക്കേസില്‍ ഇന്ത്യക്കാരായ എല്ലാവരുടെയും പേരു വിവരങ്ങള്‍ പുറത്തുവിടണമെന്ന് സുപ്രീംകോടതി സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.ബുധനാഴ്ച്ച അറിയിക്കാനാണ് ചൊവ്വാഴ്ച്ച കോടതി ആവശ്യപ്പെട്ടത്.

സര്‍ക്കാര്‍ കള്ളപ്പണക്കാരെ ഒന്നും ചെയില്ല അതിനാല്‍ പേരുവിവരങ്ങള്‍ കോടതിയെ ഏല്‍പ്പിക്കണം,കോടതി അന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിക്കാം.അന്വേഷണം എങ്ങനെ വേണമെന്ന് ഞങ്ങള്‍ തീരുമാനിക്കും,കോടതി പറഞ്ഞു.

കേസില്‍ ഏഴ് വ്യക്തികളുടെയും ഒരു കമ്പനിയുടേയും പേരുകള്‍ തിങ്കളാഴ്ച്ച സര്‍ക്കാര്‍ കോടതിക്ക് കൈമാറിയിരുന്നു.നിയമ പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൂടുതല്‍ പേരുകള്‍ ലഭ്യമാകും.അതേസമയംവിദേശത്ത് ഇന്ത്യക്കാര്‍ക്കുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളും നിയമവിരുദ്ധമാകണമെന്നില്ലെന്നും സ്വകാര്യതയ്ക്ക് പൗരന്‍മാര്‍ക്കുള്ള മൗലികാവകാശം അവഗണിക്കാനാകില്ലെന്നും ധനമന്ത്രാലയ ജോയിന്റ് സെക്രട്ടറി അഖിലേഷ് രഞ്ജന്‍ സത്യവാങ്മൂലത്തില്‍ വിവരിച്ചിരുന്നു.

INDIANEWS24.COM NEWDELHI

 

Leave a Reply