jio 800x100
jio 800x100
728-pixel-x-90
<< >>

കള്ളപ്പണക്കേസ്: കേന്ദ്ര സര്‍ക്കാര്‍ 627 പേരുടെ വിവരങ്ങള്‍ സുപ്രീം കോടതിക്ക് നല്‍കി

ന്യൂഡല്‍ഹി:വിദേശ ബാങ്കില്‍ അക്കൗണ്ടുള്ള 627 ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിക്ക് കൈമാറി.ഈ റിപ്പോര്‍ട്ട് കള്ളപ്പണക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘ(സിറ്റ്)ത്തിന് നല്‍കി.

അറ്റോണി ജനറല്‍ മുകുള്‍ റോഹാത്ഗിയാണ് ചീഫ് ജസ്റ്റീസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ ബെഞ്ചിന് പേരുവിവരങ്ങള്‍ കൈമാറിയത്.കണ്‍സീല്‍ ചെയ്ത കവറിനുള്ളില്‍ മൂന്ന് ബാഗങ്ങളായിട്ടാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

ഇന്ന് കൈമാറിയവരില്‍ പകുതിപേര്‍ ഇപ്പോഴും ഇന്ത്യയില്‍ തന്നെ താമസിക്കുന്നവരാണ് ബാക്കിയുള്ളവര്‍ എന്‍ ആര്‍ ഐകളും.2011 ജൂലൈ നാലിന് രൂപീകരിക്കപ്പെട്ട ജസ്റ്റീസ് എം ബി ഷാ ചെയര്‍മാനായുള്ള സിറ്റിന് റിപ്പോര്‍ട്ട് കൈമാറുമെന്ന് കേസ് പരിഗണിച്ച ബെഞ്ച് അറിയിച്ചു.സിറ്റ് അന്വേഷണം നടത്തി നിയമപ്രകാരം മുന്നോട്ട് പോകുമെന്ന് കോടതി പറഞ്ഞു.

INDIANEWS24.COM NEWDELHI

Leave a Reply