കൊച്ചി : ബ്ലെസ്സിയുടെ കളിമണ്ണ് വിവാദങ്ങളെ അതിജീവിച്ചു പ്രദര്‍ശനത്തിനെത്തി. സ്ത്രീകള്‍ക്ക് പൊതുവേ ചിത്രം ഇഷ്ടമാകുന്നു എന്നാണ് റിപ്പോര്‍ട്ട്. പക്ഷെ ബ്ലെസ്സി എന്ന സംവിധായകന്റെ ഏറ്റവും മോശം ചിത്രം എന്നാണ് നിരൂപക മതം. ബ്ലെസി എന്ന സംവിധായകനും എഴുത്തുകാരനും ഒരുപോലെ പരാജിതരാകുന്ന ദയനീയ ചിത്രമാണ് കളിമണ്ണ് നല്‍കുന്നത്. ശ്വേതാ മേനോന്റെ പ്രസവം ലൈവ് ആയി ചിത്രീകരിക്കുവാന്‍ തട്ടിക്കൂട്ടിയ ഒരു പ്രമേയമാണ് ഏറ്റവും വലിയ ന്യൂനത. ശ്വേതാ മേനോന്റെ ഗ്ലാമര്‍ മുതലാക്കാന്‍ മനപൂര്‍വ്വം അവതരിപ്പിച്ച ഗാനരംഗങ്ങളും മറ്റും തീര്‍ത്തും അരോചകമായി. ബ്ലെസ്സിയില്‍ നിന്നും അത്തരമൊരു COMPROMISE സാധാരണ പ്രേക്ഷകര്‍ പോലും പ്രതീക്ഷിക്കുന്നില്ല എന്ന വസ്തുത ബ്ലെസി തിരിച്ചറിയാത്തതു അത്ഭുതമാണു.ഒരു പക്ഷെ തന്റെ മികച്ച ചിത്രങ്ങളായ കല്‍ക്കട്ട ന്യൂസും പ്രണയവും തിയേറ്ററുകളില്‍ വന്വിജായമാകാതിരുന്നതാകാം ബ്ലെസിയെ ഇത്തരമൊരു പാതകത്തിന് പ്രേരിപ്പിച്ചത്. പ്രിയദര്‍ശന്റെ പ്രസക്തി എന്തായിരുന്നു എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല.
മമ്മൂട്ടി – മോഹന്‍ലാല്‍ സാന്നിധ്യമില്ലായ്മ ബ്ലെസ്സിയെ ഒന്ന് പരിഭ്രമിപ്പിച്ചോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എതായാലും മമ്മൂട്ടിയുടെ ശബ്ദ സാന്നി ധ്യവും സുനില്‍ഷെട്ടി ,അനുപംഖേര്‍ എന്നിവരുടെ CAMEO APPEARANCES തുടങ്ങി ഗ്ലാമര്‍ ഗാനരംഗങ്ങളും ഏഴോളം മലയാളം ഹിന്ദി ഗാനങ്ങളും ഒന്നും തന്നെ ചിത്രത്തിന് ഗുണം ചെയ്തില്ല. ശ്വേതയുടെ പ്രസവം എന്തിനായിരുന്നു ലൈവ് ഷൂട്ട് ചെയ്തതു എന്ന് സംവിധായകനോട് തന്നെ ചോദിക്കേണ്ട അവസ്ഥയാണ്. ഹൃദയത്തെ ദ്രവീകരിക്കുന്ന രംഗങ്ങളുടെ മാസ്റ്റര്‍ പീസ് ആയിരുന്നു മിക്കവാറും ബ്ലെസ്സി ചിത്രങ്ങളും. അത്തരം ഒരു രംഗം പോലും കളിമണ്ണ് സമ്മാനിക്കുന്നില്ല.
പലപ്പോഴും ഒരു ഡോകുമെന്റ് റിയുടെ സ്വഭാവത്തിലേക്കു ചിത്രം വഴുതി വീഴുന്നു. സംവിധായകന്റെ സാമൂഹ്യ വിമര്‍ശനത്തിനു ഉപോല്ബലകമാകാന് അത്തരമൊരു stylisation ഗുണം ചെയ്തു എന്നൊരു മറുവാദം ഉന്നയിക്ക പ്പെടാം. ഏതായാലും ഒറ്റവാക്കില്‍, ചിത്രം അത്ര കണ്ടു WORK OUT ആയില്ല എന്ന് വിലയിരുത്താം.
sreejith
August 26, 2013 at 1:44 PM
Nice one.. appreciate.