സാന്റ റോസ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കളിത്തോക്കുമായി നടന്നുപോകുകയായിരുന്ന കുട്ടിയെ പോലീസുകാര്‍ അക്രമിയെന്ന് തെറ്റിദ്ധരിച്ച് വെടിവെച്ചുകൊന്നു. സാന്റ റോസയില്‍ ആണ് സംഭവം. ആന്‍ഡി ലോപ്പസ് എന്ന പതിമൂന്നുകാരനാണ് കൊല്ലപ്പെട്ടത്.
എകെ – 47ന്റെ മാതൃകയിലുള്ള കളിത്തോക്കുമായി കൂട്ടുകാരന്റെ വീട്ടിലേക്കു പോകുന്ന വഴിയാണ് ആന്‍ഡിക്കു നേരെ സോനോമ കൌന്ടി ഷെരിഫിന്റെ കാവല്‍ക്കാരായ പോലീസുകാര്‍ നിറയൊഴിച്ചത്. കൂട്ടുകാരന് ആന്‍ഡിയുടെ വീട്ടില്‍ മറന്നുവെച്ചതായിരുന്നു കളിത്തോക്ക്.
പോലീസ് വെടിവെപ്പില്‍ ഒരാള്‍ മരിച്ചതായി അറിഞ്ഞെങ്കിലും അത് തങ്ങളുടെ മകനാണെന്ന് ഏറെ വൈകിയാണ് ആന്‍ഡിയുടെ രക്ഷിതാക്കള്‍ മനസ്സിലാക്കിയത്.
യഥാര്‍ത്ഥ തോക്കാണ് ആന്‍ഡിയുടെ കയ്യില്‍ ഉണ്ടായിരുന്നതെന്ന് കരുതിയാണ് വെടിവെച്ചതെന്ന് സാന്റ റോസ പോലീസ് പത്രക്കുറിപ്പില്‍ പറഞ്ഞു. എന്നാല്‍ കുട്ടിയാണെന്ന് അറിഞ്ഞിട്ടും വെടിവെച്ച പോലീസ് നടപടിയില്‍ പ്രതിക്ഷേധം ശക്തമാണ്.
ഭീകരക്രമാനങ്ങളെത്തുടര്ന്നു അമേരിക്കന്‍ സുരക്ഷാസൈനികരില് ഉള്ള അമിത സമ്മര്‍ദമാണ് നിരപരാധികളുടെ മരണത്തിന് ഇടയാക്കുന്ന ഇത്തരം വെടിവെപ്പുകള്‍ക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. കഴിഞ്ഞ മാസം, വൈറ്റ്ഹൌസിലേക്കുള്ള വഴിയില്‍ കാറുമായി അതിക്രമിച്ചുകടന്ന മാനസികരോഗിയായ യുവതിയെ പോലീസ് വെടിവെച്ചുകൊന്നിരുന്നു.