728-pixel-x-90-2-learn
728-pixel-x-90
<< >>

കളക്ടറുടെ റിപ്പോര്‍ട്ട്: ശക്തമായ നടപടിവേണമെന്ന് റവന്യു മന്ത്രി ആവശ്യപ്പെട്ടു

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരെ ആലപ്പുഴ ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍മേല്‍ ശക്തമായ നടപടി വേണമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മന്ത്രി മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് റിപ്പോര്‍ട്ട് സംബന്ധിച്ച വിശദാംശങ്ങള്‍ വിവരിച്ചത്. നിയമലംഘനം തടയുന്നതില്‍ വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്ന് കളക്ടറുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നതായി മുഖ്യമന്ത്രിയെ മന്ത്രി അറിയിച്ചു.

മാര്‍ത്താണ്ഡം കായല്‍ അനധികൃതമായി മണ്ണിട്ട് നികത്തിയെന്ന് റിപ്പോര്‍ട്ടില്‍ സ്ഥിരീകരിക്കുന്നുണ്ട്. ഇവിടെ പാര്‍ക്കിംഗ് ഗ്രൗണ്ടും റോഡും നിര്‍മ്മിച്ചത് നിയമം ലംഘിച്ചാണ്. വാട്ടര്‍ വേള്‍ഡ് കമ്പനി ഭൂമി കയ്യേറിയതായാണ് റിപ്പോര്‍ട്ടിലുള്ളത്. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് മന്ത്രി തോമസ് ചാണ്ടി.

തഹസില്‍ദാര്‍, മുന്‍ കളക്ടര്‍, ജില്ലാ ഭരണാധികാരികള്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് കയ്യേറ്റ വിഷയത്തില്‍ പങ്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തോമസ് ചാണ്ടിക്കെതിരെ നടപടിയെടുക്കാന്‍ റവന്യു വകുപ്പിനും സര്‍ക്കാരിനും ബാധ്യതയുണ്ട്. എന്നാല്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടത്. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ നിയമോപദേശം തേടാമെന്നും റവന്യു മന്ത്രി മുഖ്യമന്ത്രിയോട് പറഞ്ഞു.

INDIANEWS24.COM T V P M

Leave a Reply