jio 800x100
jio 800x100
728-pixel-x-90
<< >>

കല കുവൈറ്റ് വാര്‍ഷികാഘോഷം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കുവൈത്ത്: കേരള ആര്‍ട്സ് ലവേഴ്സ് അസോസിയേഷൻ[കല കുവൈറ്റ്] 35-ആം വാര്‍ഷികാഘോഷ പരിപാടികളുടെ സമാപനം ജനുവരി പത്തിന് വൈകുന്നേരം 4.30 മുതല് വിവിധ പരിപാടികളോടെ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ നടക്കും. വൈകുന്നേരം 5.30 നു ആരംഭിക്കുന്ന പൊതു സമ്മേളനത്തില്‍ സിപിഎം കേരളാ സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. പൊതുസമ്മേളനത്തിന് മുന്നോടിയായി കലകുവൈറ്റ് പ്രവര്‍ത്തകര്‍ ഒരുക്കുന്ന ഗാനാലാപനം, നാടന്‍പാട്ട് അവതരണം, സംഘ നൃത്തം, കവിതാലാപനം തുടങ്ങിയവ അരങ്ങേറും. സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന സുവനീറിന്‍റെ പ്രകാശനവും പ്രസ്തുത ചടങ്ങില് വെച്ച് നടക്കും. കലയുടെ മുപ്പത്തി അഞ്ചു വര്‍ഷത്തെ ചരിത്രം പരിചയപ്പെടുത്തുന്ന ഡിജിറ്റല്‍ ഫോട്ടോ പ്രദര്‍ശനവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ചടങ്ങില്‍ കുവൈറ്റിലെ സാമൂഹ്യ-സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖരും അതിഥികളായി പങ്കെടുക്കും. പരിപാടികളെ സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് 67765810, 99122984, 97458105 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Leave a Reply