728-pixel-x-90-2-learn
728-pixel-x-90
<< >>

കല കുവൈറ്റ്: ജെ.സജി പ്രസിഡണ്ട്‌, ടി.വി.ജയന്‍ ജനറല്‍സെക്രട്ടറി

കേരള ആര്ട്ട് ലവേര്സ് അസോസിയേഷൻ, കല കുവൈറ്റ് മുപ്പത്തിഅഞ്ചാം വാര്‍ഷിക പ്രതിനിധി സമ്മേളനം 36ആം പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ജെ.സജി (പ്രസിഡണ്ട്‌) ടി.വി.ജയന്‍ (ജനറല്‍സെക്രട്ടറി) റെജി.കെ.ജേക്കബ്‌ (ട്രഷറര്‍)

മറ്റു ഭാരവാഹികള്‍ സജീവ്‌.എം.ജോര്‍ജ്ജ് (വൈസ് പ്രസിഡണ്ട്‌) ബാലഗോപാല്‍ എം.കെ.(ജോയിന്റ് സെക്രട്ടറി) അനില്കൂക്കിരി (ഫഹഹീല്‍ മേഖല സെക്രട്ടറി) സി.കെ.നൌഷാദ് (അബ്ബാസിയ മേഖല സെക്രട്ടറി) രാജന്‍.സി.കുളക്കട (സാല്‍മിയ മേഖല സെക്രട്ടറി) മൈക്കല്‍ജോണ്‍സന്‍ (സാമൂഹ്യ വിഭാഗം സെക്രട്ടറി), സജീവ്‌ അബ്രഹാം (കായികവിഭാഗം സെക്രട്ടറി),  ഷാജു.വി.ഹനീഫ് (സാഹിത്യ വിഭാഗം സെക്രട്ടറി) സുനില്‍കുമാര്‍.കെ.എസ്. (കലാവിഭാഗം സെക്രട്ടറി), ടി.വി.ഹിക്മത്ത് (മീഡിയ സെക്രട്ടറി)

കേന്ദ്ര കമ്മിറ്റി അംഗങ്ങളായി രഖീല്‍.കെ.മോഹന്‍ദാസ്‌, സജിതസ്കറിയ, രമ അജിത്‌, റോയ് നെല്‍സണ്‍, അബ്ദുല്‍ നാസര്‍, അബ്ദുല്‍ നിസാര്‍, നവീന്‍ ഇളയാവൂര്‍, സുഗതകുമാര്‍, സജി തോമസ്‌ മാത്യു, വിജീഷ്.വി.പി. എന്നിവരെയും തെരഞ്ഞെടുത്തു.

ആര്‍.രമേശ്‌ നഗറില്‍ (സല്‍വ അല്‍-ദാന സ്കൂളില്‍) നടന്ന വാര്‍ഷിക പ്രതിനിധി സമ്മേളനത്തില്‍ ജെ.സജി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ വിനോദ്.കെ.ജോണ്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ടി.വി.ഹിക്മത്, സുഗതകുമാര്‍, രെമ അജിത്‌ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. ആര്‍.നാഗനാഥന്‍ രഖീല്‍.കെ.മോഹന്‍ദാസ്‌, ബാലഗോപാല്‍.എം.കെ. രഞ്ജിത്ത്, വിനോദ്.കെ.ജോണ്‍ എന്നിവര്‍ യഥാക്രമം പ്രമേയം, ക്രഡന്‍ഷ്യല്‍, മിനുട്സ്, ഭക്ഷണം, റെജിസ്റ്റേഷന്‍ എന്നീ സബ്കമ്മറ്റികള്‍ക്ക് നേതൃത്വം നല്‍കി. 39 യൂണിറ്റുകളെ പ്രതിനിധീകരിച്ചു 375 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. സമ്മേളനത്തിന് എന്‍.ആര്‍.രജീഷ് സ്വാഗതവും പുതുതായി തെരെഞ്ഞെടുക്കപ്പട്ട ജനറല്‍സെക്രട്ടറി ടി.വി.ജയന്‍ നന്ദിയും പ്രകാശിപ്പിച്ചു.

 kala-reji1

Leave a Reply