jio 800x100
jio 800x100
728-pixel-x-90
<< >>

കല കുവൈറ്റ്‌, ‘സംഘഗാഥ-2014’ വെള്ളിയാഴ്ച

 

കുവൈറ്റ്‌ സിറ്റി: കേരള ആര്‍ട്ട്‌ ലവേര്‍സ് അസോസിയേഷന്‍, കല കുവൈറ്റ് സംഘടിപ്പിക്കുന്ന സാംസ്കാരിക മേളയായ ‘സംഘഗാഥ-2014’ മെയ്‌ 23 വെള്ളിയാഴ്ച ഖൈതാനിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ നടക്കും. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ വ്യാഴായ്ച കുവൈറ്റില്‍ എത്തിച്ചേരും. മാതൃഭാഷ പഠനത്തിന്‍റെ ഉദ്ഘാടനം, വിവിധ കലാപരിപാടികള്‍, ആര്‍ട്ട്‌ ഗ്യാലറി, ബാലകലാമേളയില്‍ വിജയികലായവര്‍ക്കുള്ള സമ്മാനദാനം, കണ്ണൂര്‍ സലിം സംഘവും ഒരുക്കുന്ന ഗാനസന്ധ്യ എന്നിവ മേളയുടെ ഭാഗമായി അരങ്ങേറും. കുവൈറ്റിന്‍റെ വിവിധ മേഖലകളില്‍ നിന്നും പരിപാടി സ്ഥലത്തേക്ക് വാഹന സൗകര്യം ഒരുക്കിയതായി സംഘാടകസമിതി ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

Leave a Reply