728-pixel-x-90-2-learn
728-pixel-x-90
<< >>

കല കുവൈറ്റ്‌, വാര്‍ഷികം:പിണറായി വിജയന്‍ മുഖ്യാതിഥി

കുവൈത്ത് സിറ്റി: 1978 ല്‍ കുവൈറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ച കുവൈറ്റ്‌ മലയാളികളുടെ മത നിരപേക്ഷ കലാ സാംസ്കാരിക സംഘമായ കേരള ആർട്ട് ലവേഴ്സ് അസോസിയേഷന്‍റെ[കല] മുപ്പത്തിഅഞ്ചാം വാര്‍ഷികാഘോഷ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി സിപിഐ എം കേരള സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പങ്കെടുക്കും. ജനുവരി പത്ത് വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിക്ക് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ വെച്ചാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി കല കുടുംബത്തിലെ കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന വിവിധ കലാ പരിപാടികളും ഉണ്ടായിരിക്കും. പരിപാടികളെ സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് 67765810, 99122984, 97458105 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

Leave a Reply