728-pixel-x-90-2-learn
728-pixel-x-90
<< >>

കല കുവൈറ്റ്‌ ലൈബ്രറി ഉദ്ഘാടനം വ്യാഴാഴ്ച

കുവൈത്ത് സിറ്റി: ജനകീയ സാഹിത്യകാരന്‍ എസ്.കെ.പൊറ്റക്കാടിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കേരള ആര്‍ട്ട്‌ ലവേര്‍സ് അസോസിയേഷന്‍, കല കുവൈറ്റ്‌ സാഹിത്യ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ എസ്.കെ. കൃതികളുടെ ആസ്വാദനവും കല സെന്‍റര്‍ മംഗഫില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന  ലൈബ്രറിയുടെ ഉദ്ഘാടനവും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 13, വ്യാഴം വൈകുന്നേരം 7 മണിക്ക് മംഗഫ് കല സെന്ററിലാണ് പരിപാടികള്‍ നടക്കുന്നത്. എസ്.കെ.കൃതികളുടെ വായനയുടെ അനുഭവങ്ങള്‍ കുവൈറ്റിലെ അദ്ദേഹത്തിന്‍റെ ആസ്വാദകര്‍ പ്രസ്തുത പരിപാടിയില്‍ പങ്കുവെക്കും.  വായനയെ സ്നേഹിക്കുന്ന മുഴുവന്‍ ആളുകളെയും പ്രസ്തുത പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി സാഹിത്യ വിഭാഗം സെക്രട്ടറി ഷാജു.വി.ഹനീഫ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിശദാംശങ്ങള്‍ക്ക്  66328388 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

Leave a Reply