728-pixel-x-90-2-learn
728-pixel-x-90
<< >>

കല കുവൈറ്റ്‌, ‘ബാലകലാമേള 2014’ മെയ്‌ 9ന്

കുവൈറ്റ്‌ സിറ്റി: കേരള ആര്‍ട്ട്‌ ലവേര്‍സ് അസോസിയേഷന്‍, കല കുവൈറ്റ് എല്ലാ വര്‍ഷവും ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിവരുന്ന കലാ-സാഹിത്യ മത്സരവേദിയായ “ബാലകലാമേള-2014” മെയ്‌ മാസം 9 വെള്ളിയാഴ്ച രാവിലെ 8 മണിമുതല്‍ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ വെച്ച് നടക്കും. കുവൈറ്റിലെ 20 ഓളം ഇന്ത്യന്‍ സ്കൂളുകളെ പ്രതിനീധികരിച്ചു രണ്ടായിരത്തോളം കുട്ടികളാണ് മത്സരങ്ങളില്‍ പങ്കെടുക്കുക. മത്സരങ്ങളില്‍ പങ്കെടുകുന്നതിനുവേണ്ടിയുള്ള രെജിസ്ട്രെഷന്‍ ആരംഭിച്ചതായി കല കുവൈറ്റ്‌ ഭാരവാഹികള്‍ അറിയിച്ചു. ഓവറോള്‍ ചാംബ്യന്ഷിപ്പ് കരസ്ഥമാക്കുന്ന സ്കൂളിനു ബെഞ്ചി ബെന്‍സണ്‍ മെമ്മോറിയല്‍ ട്രോഫിയും മത്സരങ്ങളില്‍ കലാതിലകം കലാപ്രതിഭ പട്ടങ്ങള്‍ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പുരസ്കാരവും സമ്മാനിക്കുന്നതാണ്.

ഒന്നാം തരം മുതല്‍ നാലാംക്ലാസ്സ് വരെ (സബ് ജൂനിയര്‍) അഞ്ചാംക്ലാസ്സ് മുതല്‍ എട്ടാം തരം വരെ (ജൂനിയര്‍), ഒന്‍പതാംക്ലാസ്സ് തൊട്ട് പന്ത്രണ്ടാംക്ലാസ്സ് വരെ (സീനിയര്‍) എന്നീ മൂന്നു വിഭാഗങ്ങളിലായി ഭരതനാട്യം, മോഹിനിയാട്ടം, നാടോടിനൃത്തം, സംഘനൃത്തം, പ്രച്ഛന്നവേഷം, മാപ്പിളപ്പാട്ട്, ലളിതഗാനം, പ്രസംഗം (ഇംഗ്ലീഷ്,മലയാളം) പദ്യ പാരായണം (ഇംഗ്ലീഷ്,മലയാളം), ലേഖന മത്സരം (ഇംഗ്ലീഷ്,മലയാളം)   എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

 

മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സ്കൂളുകള്‍ വഴിയോ, www.kalaonweb.com എന്ന വെബ്സൈറ്റില്‍ നിന്ന് രെജിസ്ട്രെഷന്‍ ഫോം ഡൌണ്‍ലോഡ് ചെയ്തെടുക്കുകയോ, kalabalakalamela@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ പൂരിപ്പിച്ച ഫോമുകള്‍ അയക്കുകയോ ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ഏപ്രില്‍ മാസം 30നു മുമ്പ് ലഭിക്കേണ്ടതാണ്. വിശദാംശങ്ങള്‍ക്ക് 94099529, 97817100, 99122984 എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Leave a Reply