728-pixel-x-90-2-learn
728-pixel-x-90
<< >>

കല കുവൈറ്റ്‌ ബാലകലാമേള, ഡി.പി.എസിന് കിരീടം

 

 

കുവൈറ്റ്‌ സിറ്റി: കേരള ആര്‍ട്ട്‌ ലവേര്‍സ് അസോസിയേഷന്‍, കല കുവൈറ്റ് കുവൈറ്റിലെ ഇന്ത്യന്‍ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ബെഞ്ചി ബെന്‍സണ്‍ ട്രോഫിക്ക്വേണ്ടിയുള്ള ഇന്റര്‍ സ്കൂള്‍ ബാലകലാമേളയില്‍ ഡല്‍ഹി പബ്ലിക്‌ സ്കൂള്‍ ചാംബ്യന്മാരായി.  70 പോയിന്റ്‌ നേടിയാണ്‌ അഹമദി ഡല്‍ഹി പബ്ലിക്‌ സ്കൂള്‍ കിരീടം കരസ്ഥമാക്കിയത്. 63 പോയിന്റ്‌കള്‍ നേടി ഗള്‍ഫ് ഇന്ത്യന്‍ സ്കൂള്‍ രണ്ടാം സ്ഥാനത്തിനു അര്‍ഹാരായപ്പോള്‍ 52 പോയിന്റ്‌കളുമായി ഭാരതീയ വിദ്യാഭവന്‍ സ്കൂള്‍ മൂന്നാം സ്ഥാനത്തെത്തി.

 

കലാമേളയിലെ കലാ പ്രതിഭാ പട്ടം കഴിഞ്ഞ വര്‍ഷവും കലാ പ്രതിഭയായ ആര്‍.വിജയ്‌കൃഷണനും (ഡല്‍ഹി പബ്ലിക്‌ സ്കൂള്‍), ഭാരതീയ വിദ്യാഭവന്‍ സ്കൂളിലെ കിഷന്‍ രാജയും പതിനാലു പോയിന്റ്‌കള്‍ നേടി പങ്കിട്ടു. പതിനെട്ടു പോയിന്റ്‌ നേടി കലാ തിലകമായി ഇന്ത്യന്‍ കമ്മ്യൂണിറ്റി അമ്മാന്‍ ബ്രാഞ്ചിലെ അന്നാ എലിസബത്ത്‌ രാജുവും തെരെഞ്ഞെടുക്കപ്പെട്ടു. മെയ്‌ ഒന്‍പതിന് നടന്ന കലാമേളയില്‍ ആയിരത്തി അഞ്ഞൂറോളം കുട്ടികളാണ് വിവിധ മത്സരങ്ങളില്‍ മാറ്റുരച്ചത്.

 

വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മെയ്‌ 23 നു ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ വെച്ച് നടക്കുന്ന കല കുവൈറ്റിന്‍റെ സാംസ്കാരിക മേളയായ ‘സംഘഗാഥ-2014’ ല്‍ വെച്ച് മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ സമ്മാനിക്കും. സമ്മാനങ്ങള്‍ ഏറ്റുവാങ്ങുന്നതിന് വേണ്ടി മത്സര വിജയികള്‍ രാവിലെ 10 മണിയോടുകൂടി ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ എത്തിചേരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

Leave a Reply