jio 800x100
jio 800x100
728-pixel-x-90
<< >>

കല കുവൈറ്റ്‌ ബാഡ്മിന്റന്‍ സെപ്റ്റംബറില്‍

കുവൈറ്റ്‌ സിറ്റി: കേരള ആര്‍ട്ട് ലവേര്‍സ് അസോസിയേഷന്‍ [കല കുവൈറ്റ്] കായിക വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ബാഡ്മിന്റ്റന്‍ ടൂര്‍ണമെന്റ്റ് സംഘടിപ്പിക്കുന്നു. പുരുഷ-വനിതാ വിഭാഗങ്ങളിലായി ഡബിള്‍സ് ഇനത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. കല കുവൈറ്റ്‌ അംഗങ്ങള്‍ക്കായാണ് മത്സരങ്ങള്‍. സെപ്റ്റംബര്‍ അഞ്ചിന് ഫഹഹീല്‍ സ്പോര്‍ട്സ് ക്ലബ്ബില്‍ വെച്ച് നടക്കുന്ന മത്സരങ്ങളില്‍ കല കുവൈറ്റിന്‍റെ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് കുവൈറ്റിലെ പ്രമുഖ കളിക്കാര്‍ വിവിധ ടീമുകളില്‍ പങ്കെടുക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന യൂണിറ്റുകള്‍ അതതു കണ്‍വീനര്‍മാര്‍ വഴി 55464559 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് കല കുവൈറ്റ്‌ ഭാരവാഹികള്‍ അറിയിച്ചു.

Leave a Reply