jio 800x100
jio 800x100
728-pixel-x-90
<< >>

കല കുവൈറ്റ്‌ പുസ്തകാസ്വാദനം സംഘടിപ്പിച്ചു

കുവൈറ്റ്: കേരള ആര്‍ട്ട്‌ ലവേര്‍സ് അസോസിയേഷന്‍[കല] പ്രവര്‍ത്തകനും എഴുത്തുകാരനുമായ സാം പൈനുംമൂടിന്‍റെ ‘വാഗ്ദത്തനാട്’ എന്ന പുസ്തകത്തിന്‍റെ ആസ്വാദനം നേതൃത്വത്തില്‍ അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. പുസ്തകത്തെക്കുറിച്ചുള്ള ആസ്വാദനകുറിപ്പ് വികാസ് കീഴാറ്റൂര്‍ അവതരിപ്പിച്ച ചടങ്ങില്‍ സാഹിത്യ വിഭാഗം സെക്രട്ടറി ഷാജു.വി.ഹനീഫ് അദ്ധ്യക്ഷനായിരുന്നു. സുരേഷ് മാസ്റ്റര്‍ മോഡറെറ്ററായ പരിപാടികള്‍ കൈപ്പട്ടൂര്‍ തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു.

രാജു സകറിയ, അബ്ദുല്‍കലാം, മുഹമ്മദ്‌ റിയാസ്, ചെസ്സില്‍ രാമപുരം, ബര്‍ഗ്മാന്‍ തോമസ്‌, രവീന്ദ്രന്‍ മാസ്റ്റര്‍, രാധാകൃഷ്ണന്ഓമല്ലൂര്‍, അഷറഫ് കാലത്തോട്, എന്‍.അജിത്കുമാര്‍, സജിത സ്കറിയ, ജെയിംസ്‌.കെ.തോമസ്‌, സജി തോമസ്‌മാത്യു, സലിംരാജ്, പ്രൊഫസര്‍:ജോണ്‍മാത്യു, പ്രിന്‍സ്റ്റന്‍, റഹീം, കരുണാകരന്‍ എന്നിവര്‍ തുടര്‍ന്ന് നടന്ന പുസ്തക ആസ്വാദന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. കലയുടെ സ്നേഹോപഹാരം പ്രസിഡണ്ട്‌ ജെ.സജി സാം പൈനുംമൂടിനു കൈമാറി. കലയുടെ പ്രവര്‍ത്തകരായ ബിജു, അനൂപ്‌ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ചടങ്ങിനു അബ്ബാസിയ മേഖല സെക്രട്ടറി സി.കെ.നൌഷാദ് സ്വാഗതവും ജിജി നന്ദിയും പ്രകാശിപ്പിച്ചു.

Leave a Reply