കേരളാ ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് വയലാര്‍, ചെറുകാട്, മുണ്ടശ്ശേരി മാസ്റ്റര്‍, ഡോ: കെ.എന്‍.എഴുത്തച്ഛന് എന്നീ സാഹിത്യ പ്രതിഭകളെ സ്മരിക്കുന്ന ഒക്ടോബര്‍ അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി നാടന്‍ പാട്ട് മത്സരം സംഘടിപ്പിക്കുന്നു. കല കുവൈറ്റിന്റെ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ചുള്ള ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. ഒക്ടോബര്‍ 25നു സാല്‍മിയ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ വെച്ചാണ് പരിപാടി നടക്കുന്നത്. പരിപാടിയെ സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് കലാ വിഭാഗം സെക്രട്ടറി ടി.വി.ജയനെ 96652512 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.