കേരളാ ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ ഈ വര്‍ഷത്തെ ക്രിക്കറ്റ് ടൂര്ണമെന്റ്റ് നവംബര്‍ ഒന്നിന് നടത്താന്‍ സ്പോര്‍ട്സ് സബ് കമ്മറ്റി യോഗം തീരുമാനിച്ചു. 38 യൂണിറ്റുകളെ പ്രതിനിധീകരിച്ചുള്ള ടീമുകളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. പങ്കെടുക്കുന്ന ടീമുകള്‍ ഈ മാസം 20നു മുമ്പ് യൂനിറ്റ് കണ് വീനര്മാര് മുഖാന്തിരം ടീമുകളുടെ രജിസ്ട്രേഷന് പൂര്ത്തീകരിക്കേണ്ട്താണ് എന്ന് കായിക വിഭാഗം സെക്രട്ടറി സുദര്ശനന് കളത്തില്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. വിശദാംശങ്ങള്‍ക്ക് സജീവ് അബ്രഹാം 97341639), (സുദര്ശനന്, 66754508) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.