കുവൈറ്റ്: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈറ്റ് നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഓണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ വെച്ച് നടന്ന പരിപാടികള്‍ മുന്‍ ഇന്ത്യന്‍ ഫുട്ബോളര് എം.എം.ജേക്കബ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ടി.വി.ഹിക്മത്ത് അദ്ധ്യക്ഷനായിരുന്നു.പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന കല കുവൈറ്റ് മുന്‍ ഭാരവാഹിയും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന ടി.കെ.കണ്ണന് തദവസരത്തില്‍ സംഘത്തിന്റെ ഉപഹാരം കല കുവൈറ്റ് പ്രസിഡണ്ട് ടി.വി.ഹിക്മത് കൈമാറി. പി.ആര്.പ്രവീണ്‍, ജെ.ആല്‍ബര്‍ട്ട്, ടി.കെ.കണ്ണന് എന്നിവര്‍ സംസാരിച്ചു.ഉദ്ഘാടന സമ്മേളനത്തിന് ജനറല്‍സെക്രട്ടറി ജെ.സജി സ്വാഗതവും കേന്ദ്ര കമ്മറ്റി അംഗം പ്രിന്‍സ്റ്റന്‍ ഡിക്രൂസ് നന്ദിയും പ്രകാശിപ്പിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ വിവിധ സംഘടനാ സാരഥികളും മാധ്യമ പ്രവര്‍ത്തകരുമടക്കം നിരവധി പേര് പങ്കെടുത്തു.
തുടര്‍ന്ന് കല കുവൈറ്റ് പ്രവര്‍ത്തകരും കുടുംബങ്ങളും അവതരിപ്പിച്ച കേരള ഗാനം, ക്ലാസ്സിക്കല്‍ ഡാന്‍സ്, സംഘഗാനം, വടം വലി, നാടന്‍ പാട്ട് തുടങ്ങി വിവിധങ്ങളായ കലാ പരിപാടികള്‍ അരങ്ങേറി. വിഭവ സമൃദ്ധമായ ഓണ സദ്യയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു.
ഓണാഘോഷ പരിപാടികള്‍ക്ക് കല വിഭാഗം സെക്രട്ടറി ടി.വി.ജയന്റെ നേതൃത്വത്തില്‍ അനില്‍ കുക്കിരി, സ്കറിയ ജോണ്‍, രേഷ്മി സുരേഷ്, രമ അജിത്, ജെയിംസ്.കെ.തോമസ്, ഷാനവാസ്, ബാലഗോപാല്‍, എന്‍.ആര്.അജിത്കുമാര്‍, സുദര്ശനന് കളത്തില്‍, സജീവ് അബ്രഹാം, സുദര്ശനന്, ദിലിപ് നടെരി, സുഗതകുമാര്‍, അസെഫ്, പ്രസീദ്, അരവിന്ദാക്ഷന്, സിദ്ധാര്‍ത്ത്, ചന്ദ്രന് കളരിക്കല്‍, സി.കെ.നൌഷാദ്, കിരണ്‍.പി.ആര്, മുസ്തഫ, സുനില്‍, ടി.കെ.സൈജു, വികാസ് കീഴാറ്റൂര്‍, ജോജി ഐപ്പ്, എം.പി.മുസ്ഫര്‍ എന്നിവര്‍ നേതൃത്വം നല്കി.
any indianews