728-pixel-x-90-2-learn
728-pixel-x-90
<< >>

കല കുവൈറ്റ്‌, ഒക്ടോബര്‍ അനുസ്മരണ സമ്മേളനം, ഇ.പി.രാജഗോപാല്‍ മുഖ്യാതിഥി

കേരളാ ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് എല്ലാ വര്‍ഷവും നടത്തി വരാറുള്ള വയലാര്‍, ചെറുകാട്, മുണ്ടശ്ശേരി മാസ്റ്റര്‍, ഡോ: കെ.എന്‍.എഴുത്തച്ഛന്‍ എന്നീ സാഹിത്യ പ്രതിഭകളെ സ്മരിക്കുന്ന ഒക്ടോബര്‍ അനുസ്മരണ സമ്മേളനത്തില്‍ പുരോഗമന സാഹിത്യ സംഘം പ്രവര്‍ത്തകനും പ്രമുഖ എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ ഇ.പി.രാജഗോപാല്‍ മുഖ്യാതിഥിയായി പങ്കെടുക്കും. സാല്‍മിയ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍ (സീനിയര്‍,ഗേള്‍സ്‌) വെച്ച് ഒക്ടോബര്‍ 25 വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്കാണ് പരിപാടികള്‍ ആരംഭിക്കുന്നത്.

 

അനുസ്മരണ സമ്മേളനത്തിന്‍റെ ഭാഗമായി നാടന്‍ പാട്ട് മത്സരവും ഇതേ വേദിയില്‍ വെച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ഓണാഘോഷ പരിപാടിയുടെ ഭാഗമായി കല കുവൈറ്റ്‌ നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും തുടര്‍ന്ന്‍ നടക്കും. പരിപാടിയെ സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് 67765810, 99122984, 96652512 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Leave a Reply