728-pixel-x-90-2-learn
728-pixel-x-90
<< >>

കല കുവൈറ്റ്‌ മെഡിക്കല്‍ ക്യാമ്പ്‌ സംഘടിപ്പിച്ചു

കുവൈറ്റ്‌ സിറ്റി: കേരള ആര്‍ട്ട്‌ ലവേര്‍സ് അസോസിയേഷന്‍, കല കുവൈറ്റ്‌ അബുഹലീഫ-ബി യൂണിറ്റിന്‍റെ നേതൃത്വത്തില്‍ അബു ഹലീഫ മേഖലയിലെ ക്യാമ്പുകളിലെ തൊഴിലാളികള്‍ക്കായി ആരോഗ്യ പരിശോധന ക്യാമ്പ്‌ സംഘടിപ്പിച്ചു. നൂറുക്കണക്കിനു തൊഴിലാളികള്‍ക്ക് ആശ്വസകരമായി മാറിയ ക്യാമ്പില്‍ ഡോക്ടര്‍ ആനന്ദന്‍ പാരാ മെഡിക്കല്‍ ജീവനക്കാരായ ജൈസണ്‍, തോമസ്‌, ദിനേശ്കുമാര്‍, അനീഷ്‌, ലിന്റോ, ലിപിന്‍ എന്നിവരും പരിശോധനക്ക് നേതൃത്വംനല്‍കി. അബു ഹലീഫ എച്.ഓ.ടി ക്യാമ്പ്‌ കേന്ദ്രീകരിച് നടന്ന പരിശോധന ക്യാമ്പ്‌ കല കുവൈറ്റ്‌ പ്രസിഡണ്ട്‌ ജെ.സജി ഉദ്ഘാടനം ചെയ്തു. ജനറല്‍സെക്രട്ടറി ടി.വി.ജയന്‍, മേഖല സെക്രട്ടറി അനില്‍ കൂക്കിരി, സാമൂഹ്യ വിഭാഗം സെക്രട്ടറി മൈക്കല്‍ ജോണ്‍സന്‍, സജീവ്‌ അബ്രാഹം, സുഗതകുമാര്‍ യൂനിറ്റ് കണ്‍വീനര്‍ കണ്ണന്‍, ജിതിന്‍ പ്രകാശ്, അസൈനാര്‍, അനില്‍കുമാര്‍, ജോണ്‍ മത്തായി, ഓമനകുട്ടന്‍, ശരവണന്‍ അനൂപ്‌.പി.ആര്‍. എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി. കേന്ദ്ര കമ്മറ്റി അംഗം റോയ് നെല്‍സണ്‍ സ്വാഗതം ആശംസിച്ചു.

Leave a Reply