728-pixel-x-90-2-learn
728-pixel-x-90
<< >>

കല്‍പ്പാക്കം ആണവനിലയത്തിലെ മൂന്ന് സി ഐ എസ് എഫുകാര്‍ വെടിയേറ്റു മരിച്ചു

കാഞ്ചീപുരം:കല്‍പ്പാക്കം ആണവ നിലയത്തില്‍ സുരക്ഷാ ചുമതലയിലേര്‍പ്പെട്ടിരുന്ന മൂന്ന് സി ഐ എസ് എഫ്‌ ജവാന്‍മാരെ സഹപ്രവര്‍ത്തകന്‍ വെടിവെച്ചു കൊന്നു.രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.ഗണേശന്‍, സുഭുരാജ്, മോഹന്‍സിങ് എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച്ച വെളുപ്പിന് അഞ്ചരയോടെയായിരുന്നു സംഭവം.വെടിയുതിര്‍ത്ത സി ഐ എസ് എഫ്‌ ഹെഡ്‌കോണ്‍സ്റ്റബിള്‍ വിജയ് പ്രതാപ് സിങ്ങിനെ കാഞ്ചീപുരം പോലീസ് അറസ്റ്റ് ചെയ്തു.അവധി അനുവദിക്കാതിരുന്നതിനാല്‍ ഇയാള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെങ്കിലും ആക്രമണ കാരണം വ്യക്തമല്ലെന്ന് പോലീസ് സൂപ്രണ്ട് പറഞ്ഞു.

സംഭവം നടന്നത് ആണവനിലയത്തിന് സമീപമുള്ള സി ഐ എസ് എഫ് ക്യാമ്പിലായതിനാല്‍ നിയതത്തിന്റെ പ്രവര്‍ത്തനത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നും മദ്രാസ് ആറ്റമിക് പവര്‍ സ്റ്റേഷന്‍ ഡയറക്ടര്‍ ടി കെ കോടീശ്വരന്‍ അറിയിച്ചു.

INDIANEWS24.COM NATIONAL DESK

Leave a Reply