728-pixel-x-90-2-learn
728-pixel-x-90
<< >>

കല്‍ക്കരി അഴിമതിക്കേസില്‍ ബിര്‍ളയ്‌ക്കെതിരെ തെളിവുണ്ടെന്ന് സി ബി ഐ

ന്യൂഡല്‍ഹി: കല്‍ക്കരി കുംഭകോണ കേസില്‍ കുമാരമംഗലം ബിര്‍ളയ്ക്കും കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി പി സി പരേഖിനുമെതിരായി കേസെടുക്കാന്‍ തെളിവുണ്ടെന്ന് സി ബി ഐ.നേരത്തെ ഇതിന് വിപരീതമായ നിലപാട് സ്വീകരിച്ച രാജ്യത്തെ കുറ്റാന്വേഷണ ഏജന്‍സിയാണ് തിങ്കളാഴ്ച്ച .പ്രത്യേക സി ബി ഐ കോടതിയില്‍ ഇക്കാര്യം അറിയിച്ചത്.

ഇരുവര്‍ക്കുമെതിരായ കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സി ബി ഐ റിപ്പോര്‍ട്ട് നല്‍കിയിരുന്നതാണ്. ബിര്‍ളയ്ക്കും പരേഖിനുമെതിരെ പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഉള്ളതിനാല്‍ തന്നെ കേസ് അവസാനിപ്പിക്കുന്നതിന് സി ബി ഐ നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ കോടതിക്ക് ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്നും സുപ്രീംകോടതി നിയോഗിച്ച സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ എസ് ചീമ വ്യക്തമാക്കി. കേസിലെ സാഹചര്യ തെളിവുകള്‍ കണക്കിലെടുക്കുകയാണെങ്കില്‍ കല്‍ക്കരി കുംഭകോണ കേസില്‍പെട്ട സ്വകാര്യ കമ്പനികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുക്കാനുള്ള തെളിവുകള്‍ ഉണ്ട്. അതിനാലാണ് തീരുമാനം കോടതിക്ക് വിടുന്നതെന്നും ചീമ വ്യക്തമാക്കി.കേസിലെ തുടര്‍ന്നുള്ള കാര്യങ്ങള്‍ പരിഗണിക്കുന്നതിന് ഈ മാസം 25ന് ലേക്ക് കേസ് മാറ്റിവച്ചു.

Leave a Reply