728-pixel-x-90-2-learn
728-pixel-x-90
<< >>

കല്‍ക്കരിപ്പാടം അഴിമിതി: മന്‍മോഹന്‍ സിംഗില്‍ നിന്നും മൊഴിയെടുത്തു

ന്യൂഡല്‍ഹി:യു പി എ സര്‍ക്കാരിന്റെ കാലത്തുണ്ടായതായ കല്‍ക്കരിപ്പാടം അഴിമതി കേസുമായി ബന്ധപ്പെട്ട് മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗില്‍ നിന്നും സി ബി ഐ മൊഴിയെടുത്തെന്ന് സൂചന.എന്നാല്‍ സിബിഐയോ മന്‍മോഹനുമായി ബന്ധപ്പെട്ടവരോ ഇതു സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മന്‍മോഹന്‍ സിംഗ് കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതല കൂടി വഹിച്ചിരുന്ന 2005ല്‍ ഹിന്‍ഡാല്‍കോയ്ക്കു കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ചോദ്യം ചെയ്യലുണ്ടായിരിക്കുന്നത്.മന്‍മോഹന്റെ വസതിയിലെത്തി സി ബി ഐ മൂന്നുദിവസം മുമ്പേ മൊഴി രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേസിന്റെ സ്ഥിതിവിവര റിപ്പോര്‍ട്ട് ഈ മാസം 27ന് അകം സമര്‍പ്പിക്കാന്‍ സിബിഐയ്ക്കു പ്രത്യേക കോടതി നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. കല്‍ക്കരി വകുപ്പിന്റെ ചുമതല വഹിച്ച മന്ത്രിയില്‍ നിന്നു വിവരം ശേഖരിക്കുന്നത് ഉചിതമായിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

INDIANEWS24 NEWDELHI

Leave a Reply