728-pixel-x-90-2-learn
728-pixel-x-90
<< >>

കല്‍ക്കരിപ്പടം അഴിമതി: മന്‍മോഹന്‍ സിംഗിനെ ചോദ്യം ചെയ്യില്ല

ന്യൂഡല്‍ഹി:കല്‍ക്കരിപ്പാടം അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ചോദ്യംചെയ്യേണ്ടതില്ലെന്ന് സി.ബി.ഐ. മന്‍മോഹന്‍ പ്രധാനമന്ത്രിയായിരിക്കുമ്പോള്‍  പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി.കെ.എ. നായരില്‍ നിന്ന് സിബിഐ സംഘം നേരത്തെ മൊഴി രേഖപ്പെടുത്തിയിരുന്നു. അതിനേക്കാള്‍ കൂടുതലായൊന്നും മുന്‍പ്രധാനമന്ത്രിയില്‍ നിന്നും അറിയേണ്ടതില്ലെന്ന നിലപാടിലാണ് സി.ബി.ഐ.

2005ല്‍ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കുന്ന സമയത്ത് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാരമംഗലം ബിര്‍ളയുടെ ഹിന്‍ഡാല്‍കോ കമ്പനിക്ക് ഒഡീഷയില്‍ കല്‍ക്കരിപ്പാടംഅനുവദിച്ചതുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രിയുടെ ഓഫീസിനെതിരെ അഴിമതിയാരോപണം ഉയര്‍ന്നത്. കഴിഞ്ഞഒക്ടോബറില്‍ ഇടപാടുമായി ബന്ധപ്പെട്ട് സിബിഐ മുന്‍ കല്‍ക്കരി സെക്രട്ടറിപി.സി. പരാഖ്, കുമാരമംഗലം ബിര്‍ള എന്നിവര്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവര്‍ക്കെതിരായ കേസ് അവസാനിപ്പിക്കാനും സി.ബി.ഐ. ആലോചിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ കോടതിയെ അറിയിക്കാനാണ് നീക്കം.

INDIANEWS NEWDELHI

Leave a Reply