728-pixel-x-90-2-learn
728-pixel-x-90
<< >>

കല്ലില്‍ നിന്നും പേപ്പര്‍ നിര്‍മ്മിക്കാം; പുതിയ കണ്ടുപിടിത്തം

ദുബായ്:ബ്രിട്ടീഷ് കമ്പനിയായ പരാക്‌സ് ആണ് കല്ലില്‍ നിന്നും പെപ്പര്‍ ഉണ്ടാക്കുന്ന വിദ്യ പരിചയപ്പെടുത്തുന്നത്.ദുബായ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നുവരുന്ന പേപ്പര്‍ വേള്‍ഡ് മിഡില്‍ ഈസ്റ്റില്‍ കമ്പനി കല്ലില്‍ നിന്നുള്ള പേപ്പറിനെ അവതരിപ്പിക്കുകയായിരുന്നു.

പരിസ്ഥിതി സൗഹാര്‍ദമായി പേപ്പറുണ്ടാക്കുന്നതിനുള്ള മാര്‍ഗ്ഗത്തെ കുറിച്ച് ചിന്തിച്ചതിലൂടെയാണ് പുതിയ കണ്ടുപിടിത്തത്തിലേക്ക് നയിച്ചതെന്ന് കമ്പനി അറിയിച്ചു.പേപ്പര്‍ നിര്‍മ്മാണത്തിനായി നിരവധി മരങ്ങളാണ് മുറിക്കേണ്ടിവരുന്നത്.80 ശതമാനം ചുണ്ണാമ്പുകല്ലും 20 ശതമാനം പ്ലാസ്റ്റിക്കും ഉപയോഗിച്ചാണ് നിര്‍മ്മാണം.കല്ല് പേപ്പറാക്കി മാറ്റുന്നതു വഴി മരങ്ങള്‍ മുറിക്കുന്നത് ഒഴിവാക്കാം എന്നു മാത്രമല്ല 50 ശതമാനം വൈദ്യുതി ഉപയോഗം കുറയ്ക്കാനാകുമെന്നും പുതിയ വിദ്യ പരിചയപ്പെടുത്തുന്നവര്‍ അവകാശപ്പെടുന്നു.വെള്ളത്തിന്റെ ആവശ്യമില്ലാതെ ഉണ്ടാക്കാന്‍ കഴിയുന്ന പേപ്പര്‍ നനഞ്ഞാലും എഴുതാനാകും,നശിക്കില്ല.ഒരിക്കല്‍ ഉപയോഗിച്ച പേപ്പര്‍ വീണ്ടും ഉപയോഗിക്കാനാകും എന്നത് മറ്റൊരു പ്രത്യേകതയാണ്.

INDIANEWS24.COM Gulf Desk

Leave a Reply