728-pixel-x-90-2-learn
728-pixel-x-90
<< >>

കലാകിരീടം കോഴിക്കോടിന്;,ഹൈസ്കൂള്‍ വിഭാഗത്തില്‍ പാലക്കാട്‌

പാലക്കാട്: അമ്പത്തിനാലാമത്  സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നിലവിലുള്ള  ജേതാക്കളായ കോഴിക്കോട് ജില്ല കിരീടം നേടി. 924 പോയിന്റു നേടിയാണ്  kalolsavam2കോഴിക്കോട് തുടർച്ചയായ എട്ടാം തവണ സ്വർണക്കപ്പിൽ മുത്തമിട്ടത്. അതേ സമയം ആതിഥേയരായ പാലക്കാട് കോഴിക്കോടിനു കടുത്ത വെല്ലുവിളി ഉയര്‍ത്തി.വെറും നാല് പോയിന്റ്‌ വ്യത്യാസത്തിലാണ് പാലക്കാടിന് കിരീടം നഷ്ടമായത്. ഹൈസ്കൂള്‍ ജനറല്‍ വിഭാഗത്തില്‍ പാലക്കാട്‌ 429 പോയിന്റ്‌ നേടി ഒന്നാമതെത്തി.കോഴിക്കോടിനു 429 പോയിന്റ്‌ മാത്രമേ നേടാനായുള്ളൂ. ഇരുവിഭാഗങ്ങളിലുമായി  പാലക്കാട് 920 പോയിന്റോടെ രണ്ടാം സ്ഥാനം നേടി. 912 പോയിന്റു നേടിയ തൃശൂർ ജില്ലയാണ് മികച്ച പ്രകടനത്തോടെ മൂന്നാം സ്ഥാനത്തെത്തിയത്. തലസ്ഥാന ജില്ലയായ തിരുവനന്തപുരം പതിനൊന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. 720 പോയിന്റുമായി ഇടുക്കി ഏറ്റവും ഒടുവില്‍ ഫിനിഷ് ചെയ്തു.

പോയിന്റ്‌ നില പട്ടിക ചുവടെ :

സ്ഥാനം – ജില്ല –  HS ജനറല്‍ –  HSS ജനറല്‍ – സ്വര്‍ണ്ണക്കപ്പ് പോയിന്റ്സ്  - HS അറബിക് – HS സംസ്കൃതം എന്നീ ക്രമത്തില്‍ വായിക്കക.

 

 സ്ഥാനം ജില്ല സ്വര്‍ണ്ണക്കപ്പ്  HS അറബിക്  HS സംസ്കൃതം
HS   HSS  
1  കോഴിക്കോട് 420
504 924 95 87
2  പാലക്കാട്‌ 429
491 920 95 91
3 തൃശൂര്‍ 416
496 912 93 93
4 മലപ്പുറം 397
501 898 95 95
5 കണ്ണൂര്‍ 397
471 868 95 89
6  കോട്ടയം 380
462 842 45 93
7  എറണാകുളം 388
454 842 85 89
8  ആലപ്പുഴ 375
455 830 87 80
9  കൊല്ലം 383
437 820 81 91
10  കാസര്‍ഗോഡ്‌ 385
431 816 93 85
11  തിരുവനന്തപുരം 371
429 800 82 78
12 വയനാട് 359
419 778 89 70
13  പത്തനംതിട്ട 330
414 744 64 75
14  ഇടുക്കി 338
382 720 55 71

INDIANEWS24 PALAKKADU

Leave a Reply