728-pixel-x-90-2-learn
728-pixel-x-90
<< >>

കലൂര്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് തന്നെ : ജി.സി.ഡി.എ

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര  സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ എട്ടിന് ഏകദിന ക്രിക്കറ്റ് തന്നെയായിരിക്കും നടക്കുകയെന്ന് വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ.) വ്യക്തമാക്കി. ബി.സി.സി.ഐ. തീരുമാനപ്രകാരമുള്ള ഇന്ത്യ – വെസ്റ്റ്‌ഇന്‍ഡീസ് ഏകദിന പരമ്പരയിലെ  ആദ്യ മത്സരമാണ് കൊച്ചിയില്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ ഒക്ടോബര്‍ തുടക്കം മുതല്‍  തന്നെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍.) മത്സരങ്ങള്‍ക്ക് ഒരുക്കാനായി സ്റ്റേഡിയം കേരള ഫുട്ബോള്‍ അസോസിയേഷന്‍(കെ.എഫ്.എ.) ഏറ്റെടുക്കുമെന്ന  പ്രചാരണങ്ങള്‍ തെറ്റാണെന്നും ജി.സി.ഡി.എ. അറിയിച്ചു. കെ.എഫ്.എ. ഇതേവരെ സ്റ്റേഡിയത്തിനായി ബന്ധപെട്ടിട്ടില്ലെന്നും അവര്‍ അറിയിച്ചു.

കെ.എഫ്.എയ്ക്ക് സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാനാകില്ലെന്ന് നെഹ്‌റു സ്റ്റേഡിയം ഉടമസ്ഥരായ ജി.സി.ഡി.എ. വ്യക്തമാക്കി. ഫുട്ബോളും ക്രിക്കറ്റും ഒരേ ദിവസം വരുമെന്ന ആശങ്കയില്‍ ബി.സി.സി.ഐയും ഐ.എസ്.എല്ലും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഫുട്ബോള്‍ മത്സരങ്ങള്‍ ഒക്ടോബര്‍ രണ്ടാം വാരത്തിലേക്ക് മാറ്റിയിരുന്നു.

INDIANEWS SPORTS DESK

Leave a Reply