മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നേടിയ ദുല്‍ഖര്‍ സല്‍മാനും പ്രേമം സിനിമയിലൂടെ ഹരമായി മാറിയ സായി പല്ലവിയും ഒന്നിക്കുന്ന ‘കലി’ ഈ വാരാന്ത്യം കാനഡയില്‍ പ്രദര്‍ശനത്തിന്. ടൊറന്റോയിലെ മൂന്ന് കേന്ദ്രങ്ങളില്‍ ഏഴ് പ്രദര്‍ശനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
തമാശയും ഉദ്വേഗവുമൊക്കെ ഇടകലര്‍ന്ന കലിയുടെ സംവിധായകന് സമീര്‍ താഹിറാണ്. രാജേഷ് ഗോപിനാഥന്റെതാണ് കഥ.
റിച്ച്മണ്ട് ഹില്‍ യോര്‍ക്ക് സിനിമാസില്‍ [115 YORK BLVD, RICHMOND HILL] ഏപ്രില്‍ 8ന് രാത്രി 9.00നും ഏപ്രില്‍ 9,10 ദിവസങ്ങളില്‍ വൈകിട്ട് 4.30നും ചിത്രം പ്രദര്‍ശിപ്പിക്കും.
സ്കാര്‍ബറോ മക്കാവന്‍- ഫിഞ്ചിലുള്ള വുഡ്സൈഡ് സിനിമാസില്‍ [1571 SANDHURST CIRCLE] ഏപ്രില്‍ 9നും 10നും വൈകിട്ട് 4.00നും ഇറ്റോബിക്കോയിലെ ആല്ബിയന്- കിപ്ലിങ്ങിലുള്ള ആല്ബിയന് സിനിമാസില്‍ [1530 ALBION ROAD]ഇതേ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1.00നുമാണ് പ്രദര്‍ശനങ്ങള്‍.