728-pixel-x-90-2-learn
728-pixel-x-90
<< >>

കലിംഗ ശശി അന്തരിച്ചു

കോഴിക്കോട്: കലിംഗ ശശി (59) അന്തരിച്ചു..പാലേരി മാണിക്യം കേരള കഫേ, വെള്ളിമൂങ്ങ,ആമ്മേൻ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ച് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കരൾ രോഗബാധിതനായി ചികിത്സയിലായിരുന്നു.വി. ചന്ദ്രകുമാർ എന്നാണ് യഥാർത്ഥ പേര്.sasi-kalinga

കോഴിക്കോട്ടെ പ്രമുഖ നാടകകമ്പനിയായ സ്റ്റേജ് ഇന്ത്യയുടെ നാടകങ്ങളിൽ അഭിനയിച്ചു കൊണ്ടിരുന്ന കലിംഗ ശശി പാലേരി മാണിക്യം-ഒരു പാതിരാക്കൊലപാതകത്തിന്റെ കഥയിലൂടെ 2009-ലാണ്  സിനിമയിൽ ഹരിശ്രീ കുറിക്കുന്നത്. തന്നെ സിനിമയിലേക്ക് കൈപിടിച്ച് നടത്തിയതും പുറത്തുതട്ടി ഉയർത്തിവിട്ടതും രഞ്ജിത്താണെന്ന് ശശി നന്ദിയോടെ സ്മരിച്ചിരുന്നു. ഹാസ്യരംഗങ്ങളും സീരിയസ് സിറ്റുവേഷനുകളും ഒരേപോലെ കൈകാര്യം ചെയ്യുന്ന ഈ കലാകാരൻ ജനപ്രിയ സിനിമകളുടെ അവിഭാജ്യ ചേരുവയായി മാറുകയായിരുന്നു.

Caricature : Ibrahim Badusha

INDIANEWS24 MOVIE DESK

Leave a Reply