728-pixel-x-90-2-learn
728-pixel-x-90
<< >>

കലാലോകം കൊച്ചിയില്‍; ബിനാലെ വെള്ളിയാഴ്ച്ച മുതല്‍

കൊച്ചി:ലോക കലകളുടെ വിസ്മയ സൃഷ്ടികള്‍ ഇന്നുമുതല്‍ കൊച്ചിയില്‍ തെളിഞ്ഞു നില്‍ക്കും.2015 മാര്‍ച്ച് 31 വരെ നീളുന്ന കൊച്ചി – മുസീരിസ് ബിനാലെയുടെ രണ്ടാം പതിപ്പ് ഇന്ന് തുടങ്ങും.

വൈകീട്ട് 7.30ന് ഫോര്‍ട്ടുകൊച്ചി പരേഡ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.ബിനാലെയില്‍ പങ്കെടുക്കാനെത്തിയbinale കലാകാരന്മാരും കലാകാരികളും വിശിഷ്ടാതിഥികളും ചേര്‍ന്ന് ബിനാലെയ്ക്കു സ്വാഗതമരുളി നൂറു വിളക്കുകള്‍ തെളിയിക്കും.ഇതിനു മുന്നോടിയായി വൈകിട്ട് 5.30ന് പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ മുന്നൂറു മേളവിദഗ്ധര്‍ അണിനിരക്കുന്ന പാണ്ടിമേളം അരങ്ങേറും.ഉച്ചയ്ക്കു പന്ത്രണ്ടിനു ആസ്പിന്‍വാള്‍ ഹൗസില്‍ തയാറാക്കിയ അംബ്രലാ പവിലിയനില്‍ ബിനാലെ പതാക ഉയര്‍ത്തും.ആദ്യബിനാലെയുടെ ക്യൂറേറ്റര്‍മാരായിരുന്ന ബോസ് കൃഷ്ണമാചാരിയും റിയാസ് കോമുവും പതാക ഇത്തവണത്തെ ക്യൂറേറ്ററായ ജിതീഷ് കല്ലാട്ടിനു കൈമാറും.

ഫോര്‍ട്ടുകൊച്ചിയിലെ ആസ്പിന്‍വാള്‍, പെപ്പര്‍ഹൗസ് എന്നീ ചരിത്ര പ്രാധാന്യ സ്ഥലങ്ങള്‍ക്ക് പുറമെ കബ്രാള്‍യാഡ്, ഡേവിഡ് ഹാള്‍, വാസ്‌കോഡ ഗാമ സ്‌ക്വയര്‍, കാശി ആര്‍ട് ഗാലറി, സിഎസ്‌ഐ ബംഗ്ലാവ്, ദര്‍ബാര്‍ ഹാള്‍ എന്നിവയാണ് മറ്റ് പ്രധാന വേദികള്‍.പ്രദര്‍ശനത്തിനുള്ള ടിക്കറ്റിന് 100 രൂപയാണ്.വിദ്യാര്‍ത്ഥികള്‍ക്ക് 50ഉം.എല്ലാവേദികളിലേക്കും കൂടിയുള്ള ഫീസാണിത്.മുപ്പതു രാജ്യങ്ങളില്‍ നിന്നായി 94 കലാകാരന്മാരാണ് തങ്ങളുടെ വിസ്മയസൃഷ്ടികളുമായി ബിനാലെയ്‌ക്കെത്തിയിരിക്കുന്നത്.ബിനാലെയുടെ ഭാഗമായി കലാ സാംസ്‌കാരിക പരിപാടികളും പ്രദര്‍ശനങ്ങളും ഉണ്ടാകും.

INDIANEWS24 KOCHI

Leave a Reply