jio 800x100
jio 800x100
728-pixel-x-90
<< >>

കലാലയ കഥകള്‍ :പ്രീഡിഗ്രി ക്ലാസ്സിലെ ഉതുപ്പാന്‍

കലാലയ ജീവിതം സര്‍വ്വ കലകളും നിറഞ്ഞ ജീവിതമാണ്.അല്ലെങ്കില്‍ ജീവിതം തന്നെ ഒരു കലയാണ്‌ എന്ന് തോന്നുന്ന ഒരു കാലം.

ഊണിലും ഉറക്കത്തിലും യുദ്ധ സന്നദ്ധര്‍ ..സാമ്പത്തിക താല്പര്യങ്ങള്‍ ഇല്ല സ്വാര്‍ത്ഥമായ ചിന്തകള്‍ ഇല്ല.ഈ കാലത്ത് നല്ല കലാലയങ്ങള്‍ പഠനം ,കല, കായികം ,രാഷ്ട്രീയം , പ്രണയം ,സംഘര്‍ഷം, ഇന്നിങ്ങനെ എല്ലാം കൂടി ചേര്‍ന്ന ഒരു കൊക്ടൈല്‍ ആയിരുന്നു. .പക്ഷേ ഇതില്‍ ഏതു തലക്കെട്ട്‌ എടുത്താലും കലാലയത്തെ ധന്യമാക്കിയിരുന്നത് തമാശകള്‍ തന്നെയായിരുന്നു.ചെറിയ കാര്യങ്ങളില്‍ നിന്നുണ്ടാകുന്ന വലിയ  തമാശകള്‍ .ലോകം അറിയാത്ത ,സ്വന്തം മാതാപിതാക്കള്‍ അറിയാത്ത തമാശകള്‍ .

ഓര്‍ക്കുന്നുണ്ടോ ക്ലാസ്മേറ്റ്സ് എന്ന ലാല്‍ജോസ് സിനിമ കണ്ടപ്പോള്‍ കേരളത്തിലെ പ്രേക്ഷകരില്‍ കൂടുതല്‍ പേരും കണ്ടത് ആ സിനിമയല്ല പകരം സ്വന്തം കലാലയ അനുഭവങ്ങള്‍ ഓര്‍ത്തെടുത്ത് തമാശകള്‍ നിറഞ്ഞ സ്വന്തം അനുഭവ കഥകളുമായാണ് പ്രേക്ഷകര്‍ തിരികെ വീട്ടില്‍ പോയത്.അങ്ങനെ നോക്കുമ്പോള്‍ കലാലയ ജീവിതം അനുഭവിച്ചവര്‍ ഒക്കെ തന്നെയും കഥകളുടെ വലിയ സമാഹാരം തന്നെ ഉള്ളില്‍ സൂക്ഷിക്കുന്നുണ്ട്.അങ്ങനെ ചില കഥകള്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.

 പ്രീഡിഗ്രി ക്ലാസിലെ ഉതുപ്പാന്‍: :

base 12341991ല്‍ കോട്ടയം  ബസേലിയസ് കോളേജില്‍ ഒന്നാം വര്‍ഷ പ്രീഡിഗ്രി ക്ലാസ്സ് തുടങ്ങിയ ദിവസം തന്നെ ഉതുപ്പാന്‍ വെടി പൊട്ടിച്ചു.ലൈജു കെ ഉതുപ്പാന്‍ എന്നാണ് മുഴുവന്‍ പേര്.കോളജിലെ ആദ്യ ദിവസം ക്ലാസ്സ് തുടങ്ങിയപ്പോള്‍ ഉതുപ്പാനും ഉണ്ടായിരുന്നു.ഉതുപ്പാന്‍ ആരെയും പരിചയപ്പെട്ടില്ല.ഏറ്റവും മുന്‍പില്‍ ഉള്ളതിന്റെ തൊട്ടു പിന്നില്‍ ഉതുപ്പാന്‍ ഇടം പിടിച്ചു.

സ്കൂളിലെ ടീച്ചറുമാരും സാറുമ്മാരും ഒക്കെ ചേര്‍ന്ന് നടത്തിയിരുന്ന പാട്ടാള ഭരണത്തില്‍ നിന്നും മോചനം നേടിയതിന്റെ ലക്ഷണം എല്ലാവരുടെയും മുഖത്ത് കാണാം.സ്വാതന്ത്ര്യ പ്രഖ്യാപനം പോലെ ആണ്‍ കുട്ടികള്‍ ഓരോരുത്തരും വിവിധ വര്‍ണ്ണങ്ങളില്‍ ഉള്ള ഷര്‍ട്ടും പാന്റും ജീന്‍സും  ധരിച്ച് തെല്ല് അഹങ്കാരതോടെ ഇരുന്നു .ചുരിദാറും ,അടി വെട്ടിയ മിഡിയുമൊക്കെ ധരിച്ച് ,’ഇനി എനിക്ക് സൌകര്യം ഉള്ളത് ഞാന്‍ ചെയ്യും എന്ന ഭാവത്തില്‍’ പെണ്‍കുട്ടികളും ഇരുന്നു.പക്ഷെ ആദ്യ ടീച്ചര്‍ (സാറാമ്മ ജോസഫ്) ക്ലാസ്സിലേയ്ക്ക് വന്നപ്പോള്‍ എല്ലാവരും ചാടി എഴുന്നേറ്റു.

 ഗുഡ് മോര്‍ണിംഗ് ടീച്ചര്‍ !!!

പഴയെ പട്ടാളക്കാരെ അങ്ങനെ മറക്കാന്‍ പറ്റുവോ.കഴിഞ്ഞ പത്ത് വര്‍ഷ കാലം ഭീഷണി ,ചൂരല്‍ പ്രഹരങ്ങള്‍ , ശാപ വചനങ്ങള്‍ ഒന്നും ഫലിച്ചില്ലെങ്കില്‍ തന്ത മേളം(റിവ്യു) നടത്തി പരസ്യമായി അധിക്ഷേപില്‍ തുടങ്ങിയ ഭീകര മുറകള്‍ നടത്തി അടിച്ചമര്‍ത്തിയവരേക്കാള്‍ വലിയ ടീച്ചര്‍ അല്ലെ മുന്നില്‍ പ്രത്യക്ഷപ്പെട്ടിരികുന്നത്. അത് കൊണ്ട് എല്ലാവരും അറിയാതെ എഴുന്നേറ്റ് പോയി എന്നതാണ് സത്യം . പക്ഷെ ,ഉതുപ്പാന്‍ മാത്രം എഴുന്നേറ്റില്ല.

ആള് വികലാംഗന്‍ ആണ് എന്ന് കരുതി ടീച്ചര്‍ ഉതുപ്പാനെ ദയനീയമയി നോക്കി.എഴുന്നേറ്റു നിന്നവര്‍  എല്ലാവരും ഉതുപ്പാനെ നോക്കി.ഉതുപ്പാന്‍ തന്റെ ചുറ്റിനും എഴുന്നേറ്റ് നില്‍ക്കുന്നവരെ ദയനീയമായി നോക്കി.ഉതുപ്പാനില്‍ നിന്നും കണ്ണെടുക്കാതെ തന്നെ സാറാമ്മ-ടീച്ചര്‍ എല്ലാവരോടുമായി പറഞ്ഞു

‘സിറ്റ് ഡൌണ്‍ …… ‘

എല്ലാവരും ഇരുന്നു.

 അപ്പോള്‍ ഉതുപ്പാന്‍ ചാടി എഴുന്നേറ്റു പറഞ്ഞു ‘ഗുഡ് മോര്‍ണിംഗ് ടീച്ചര്‍ ‘ .

അങ്ങനെ വൈകി ഉണര്‍ന്ന  ഗുഡ്മോര്‍ണിങ്ങോട് കൂടി ഉതുപ്പാന്റെ ഹാസ്യ കലാലയ ജീവിതം ആരംഭിച്ചു.

ഉതുപ്പാന്‍ കഥകള്‍   (രണ്ടാം ഭാഗം)

5 Responses to കലാലയ കഥകള്‍ :പ്രീഡിഗ്രി ക്ലാസ്സിലെ ഉതുപ്പാന്‍

 1. BIJU Reply

  July 1, 2014 at 4:45 PM

  I know this guy , where he is now ? any idea about Him?

 2. Roshan Reply

  July 1, 2014 at 9:43 PM

  Teacher – What is your father. ?
  Uthuppan- My father is a Ded body.

  • sushi Reply

   July 2, 2014 at 4:06 PM

   eda rosha .. uthuppan kanand ithu :).. ninakkittu pani orappa…

 3. hareesh Reply

  July 2, 2014 at 6:24 AM

  he is in pune,nassic

 4. Varun Reply

  July 2, 2014 at 8:24 PM

  Teacher- Uthuppan Have u passed every subject
  Uthuppan- Ma’am, subject poye…. Language Kittilla ( This was said my elder brother Kishoy his friend)

Leave a Reply