728-pixel-x-90-2-learn
728-pixel-x-90
<< >>

കലാമണ്ഡലം ഗീതാനന്ദന്‍ അന്തരിച്ചു

തൃശ്ശൂര്‍: കലാമണ്ഡലം ഗീതാനന്ദന്‍(58) അന്തരിച്ചു. ഓട്ടന്‍ തുള്ളല്‍ അവതരണത്തിനിടെ വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നിരവധി വേദശ രാജ്യങ്ങളിലടക്കം അയ്യായിരത്തിലധികം വേദികളില്‍ തുള്ളല്‍ അവതരിപ്പിട്ടിട്ടുണ്ട്. പാരീസ്, മസ്‌ക്കറ്റ്, ഖത്തര്‍, യു.എ.ഇ (ദുബായ്, അബുദാബി, ഷാര്‍ജ, അലൈന്‍, റാസല്‍ഖൈമ), ബഹറിന്‍ എന്നിവിടങ്ങളില്‍ തുള്ളല്‍ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം ഏതാനും സിനിമകളിലും ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

എട്ടാമത്തെ വയസില്‍ പിതാവില്‍ നിന്നാണ് തുള്ളല്‍കച്ച സ്വീകരിച്ചത്. 1969ല്‍ ആമക്കാവ് ദേവീക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. കേരള സംഗീത നാടക അക്കാദമി അവാര്‍ഡുള്‍പടെ 12 ഓളം പ്രശസ്ത അവാര്‍ഡുകള്‍ കരസ്ഥമാക്കി. കലാമണ്ഡലം തുള്ളല്‍ വിഭാഗം മേധാവി പദവിയില്‍ നിന്നു 2017 മാര്‍ച്ചിലാണ് വിരമിച്ചത്.

അച്ഛനും ഗുരുവുമായ മഠത്തില്‍ പുഷ്പവത്ത് കേശവന്‍ നമ്പീശന്‍ പ്രശസ്തനായ തുള്ളല്‍ കലാകാരനായിരുന്നു. ഗീതാനന്ദന്റെ വാശിയില്‍ അച്ഛന്‍ തന്നെ തുള്ളലിന്റെ ആദ്യ പാഠങ്ങള്‍ ഗീതാനന്ദനു പറഞ്ഞു കൊടുത്തു. അമ്പലത്തില്‍ കഴകം ജോലി ചെയ്തിരുന്ന അദ്ദേഹത്തെ അച്ഛനാണ് 1974ല്‍ കലാമണ്ഡലത്തില്‍ ചേര്‍ത്തത്. 1983 മുതല്‍ കലാമണ്ഡലത്തില്‍ അധ്യാപകനായി ജോലിക്കു ചേര്‍ന്നു. തുള്ളലിനെ പ്രോത്സാഹിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും വേണ്ടി കലോത്സവ വേദികളിലും നിറഞ്ഞുനിന്നു.
കമലദളത്തിലൂടെയാണ് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. തൂവല്‍കൊട്ടാരം, മനസ്സിനക്കരെ, നരേന്ദ്രന്‍ മകന്‍ ജയകാന്ദന്‍ വക തുടങ്ങി 32 ഓളം സിനിമകളില്‍ അഭിനയിച്ചുട്ടുണ്ട്.

ഭാര്യ: ശോഭ ഗീതാനന്ദന്‍, മക്കള്‍ സനല്‍ കുമാര്‍, ശ്രീലക്ഷ്മി. പ്രശസ്തനായ കഥകളിയാചാര്യന്‍ നീലകണ്ഠന്‍ നമ്പീശന്‍ അമ്മാവനാണ്, ജ്യേഷ്ഠന്‍ കലാമണ്ഡലം വാസുദേവന്‍ പ്രശസ്!തനായ മൃദംഗം വിദ്വാന്‍.

INDIANEWS24.COM TSR

Leave a Reply