jio 800x100
jio 800x100
728-pixel-x-90
<< >>

കലാഭവന്‍ മണിയുടെ മരണം: ശരീരത്തില്‍ കീടനാശിനിയെന്ന് വെളിപ്പെടുത്തല്‍

കൊച്ചി:അന്തരിച്ച ചലച്ചിത്ര താരം കലാഭവന്‍ മണിയുടെ ആന്തരികാവയ പരിശോധനാ ഫലം പുറത്തുവുന്നു.മദ്യത്തിന്റെ അംശമായ മെഥനോള്‍,എഥനോള്‍ എന്നിവ കൂടാതെ കീടനാശിനിയുടെ അംശങ്ങളും മണിയുടെ ശരീരത്തില്‍ ഉള്‍പ്പെട്ടിരുന്നതായി കണ്ടെത്തി.കാക്കനാട് ലബോറട്ടറിയില്‍ നടന്ന പരിശോധനയുടെ ഫലം വെള്ളിയാഴ്ച്ചയാണ് പുറത്തുവുന്നത്.വൈകീട്ടോടെ ഐ ജി. എം ആര്‍ അജിത്ത് കുമാര്‍ ഇക്കാര്യം സ്ഥിരീകരിച്ചു.

മരണം സംഭവിച്ച ദിവസങ്ങളിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ ആദ്യ സൂചനകളിലും വന്നിരുന്നത് ശരീരത്തില്‍ മെഥനോള്‍ സാന്നിധ്യം ഉണ്ടായിരുന്നുവെന്നാണ്.എന്നാല്‍ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം പുറത്തുവരുമ്പോള്‍ വ്യക്തമാകുന്നത് മെഥനോളിന്റെ അംശം തീരെ കുറവായിരുന്നുവെന്നാണ്.ഇത് ചികിത്സയിലൂടെ കുറഞ്ഞതായിരിക്കാം എന്ന്‌ മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ട്.ക്ലോര്‍പിറിഫോസ് എന്ന കീടനാശിനിയുടെ സാന്നിധ്യമാണ് ആന്തരീകാവയവ പരിശോധനയില്‍ കണ്ടെത്തിയത്.

മണിയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് തലേ രാത്രിയില്‍ ഒപ്പമുണ്ടായിരുന്ന സഹായികളായ അരുണ്‍,വിപിന്‍,മുരുകന്‍ എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.നടനും മിമിക്രി താരവുമായ ജാഫര്‍ ഇടുക്കിയും ടി വി അതവാരകനും നടനുമായ സാബുമോനുമാണ് അന്ന് മണിയുടെ ഔട്ട് ഹൗസായ പാഡിയില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍.സോഷ്യല്‍ മീഡിയയിലും മറ്റുമുള്ള പ്രാചരണങ്ങളെ തുടര്‍ന്ന് സാബുമോനെ കഴിഞ്ഞ ദിവസം പോലീസ് അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.മണിയും സാബുവും മദ്യപിച്ചിരുന്നില്ലെന്ന് ജാഫര്‍ ഇടുക്കി മാധ്യമങ്ങളോട് പറയുമ്പോള്‍ തന്നെ സാബു മദ്യപിച്ച് ലക്ക്‌കെട്ടതായി പറയുന്നു.സാബുവിന് സ്വയം വണ്ടിയോടിക്കാനാവാതെ വന്നതോടെ മണി തന്റെ ഡ്രൈവര്‍ പീറ്ററിനെ സാബുവിന് വേണ്ടി ഏര്‍പ്പാടാക്കി എറണാകുളത്ത് വരെ എത്തിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മണി ഗുരുതരാവസ്ഥയിലായ വിവരം അറിയുന്നതെന്ന് കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ പറഞ്ഞു.കൂടാതെ ചികിത്സിച്ച ഡോക്ടര്‍മാരെ അറിയിക്കുന്നതിനായി തലേന്ന് രാത്രി കഴിച്ച മദ്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പാഡിയില്‍ ഉണ്ടായിരുന്ന സഹായികള്‍ ഒന്നും പറയാന്‍ തയ്യാറായില്ലെന്നും ആരോപിച്ചിരുന്നു.കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന പ്രചാരണം തെറ്റാണെന്ന് ഭാര്യ നിമ്മിയും അറിയിച്ചു.ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇല്ലെന്നും അവര്‍ പറഞ്ഞു.

നടന്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെങ്കില്‍ വേണ്ടിവന്നാല്‍ ഉന്നതതല അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.നിലവിലെ അന്വേഷണം ഊര്‍ജ്ജിതമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

INDIANEWS24.COM Kochi

Leave a Reply