728-pixel-x-90-2-learn
728-pixel-x-90
<< >>

കലാഭവന്‍ മണിയുടെ മരണം: ഡി ജി പിയുടെ റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മീഷന്‍ തള്ളി

തിരുവനന്തപുരം:നടന്‍ കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച ഡി ജി പിയുടെ റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മിഷന്‍ തള്ളി.മണിയുടെ കുടുംബം പരാതിയില്‍ പറഞ്ഞിരിക്കുന്ന ആരോപണങ്ങള്‍ കൂടി പരിശോധിച്ച് മറ്റൊരു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി.

മണിയുടെ സഹോദരന്‍ അര്‍ എല്‍ വി രാമകൃഷ്ണന്‍ മനുഷ്യാവകാശ കമ്മിഷനില്‍ പരാതി നല്‍കിയിരുന്നു.ഇതേ തുടര്‍ന്ന് കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് ഡി ജി പിയോട് ആവശ്യപ്പെടുകയായിരുന്നു.എന്നാല്‍ കേസ് സി ബി ഐക്ക് വിടാനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന ഒറ്റവരി റിപ്പോര്‍ട്ടാണ് ഡി ജി പി ഹാജരാക്കിയത്.ഈ റിപ്പോര്‍ട്ടാണ് കമ്മിഷന്‍ തള്ളിക്കളഞ്ഞ്.ഉടന്‍ മറ്റൊരു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഹൈദരാബാദിലുള്ളു കേന്ദ്ര ലാബിലെ റിപ്പോര്‍ട്ടും തമ്മില്‍ വൈരുദ്ധ്യമുണ്ടായിരുന്നുവെന്നാണ് മണിയുടെ കുടുംബത്തിന്റെ പ്രധാന പരാതി.അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും പരാതിയില്‍ ആരോപണമുണ്ടായിരുന്നു.

INDIANEWS24.COM T V P M

Leave a Reply