728-pixel-x-90-2-learn
728-pixel-x-90
<< >>

കലാഭവന്‍ മണിയുടെ മരണം: അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി

തൃശ്ശൂര്‍:കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥ സംഘത്തെ വിപുലീകരിച്ചതായി തൃശ്ശൂര്‍ റേഞ്ച് ഐ ജി. എം ആര്‍ അജിത് കുമാര്‍.ക്രൈംബ്രാഞ്ച് എസ് പി. ഉണ്ണിരാജന്‍, ഡി വൈ എസ് പി സോജന്‍ എന്നിവരെ സംഘത്തില്‍ ഉള്‍പ്പെടുത്തി.പോലീസ് കസ്റ്റഡിയില്‍ എടുത്ത മണിയുടെ സഹായികളായ നാല് പേരെയും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി.അരുണ്‍,വിപിന്‍,മുരുകന്‍,ബിനു എന്നിവരാണ് വ്യാഴാഴ്ച്ച മുതല്‍ പോലീസ് കസ്റ്റഡിയിലുള്ളത്.

പ്രധാനമായും മാര്‍ച്ച് നാല് വൈകീട്ട് അഞ്ച് മുതല്‍ മരണം സ്ഥിരീകരിച്ച മാര്‍ച്ച് ആറ്‌ രാത്രി 7.15 വരെയുള്ള സമയം കേന്ദ്രീകരിച്ചാണ് പോലീസിന്റെ പ്രധാന അന്വേഷണം.ഈ 48 മണിക്കൂര്‍ തലനാരിഴ കീറി പരിശോധിച്ചാവും പോലീസിന്റെ മുന്നോട്ടുള്ള പോക്ക്.മണിയുടെ അവസാന ദിവസങ്ങളിലേക്ക്‌: മണി അവസാനമായി വീട്ടിലെത്തിയ ഫെബ്രുവരി 20 മുതല്‍ ഒരു കിലോമീറ്റര്‍ അകലെയുള്ള ഔട്ട്ഹൗസായ പാഡിയിലായിരുന്നു താമസം.ഫെബ്രുവരി 28ന് പാലക്കാട് ശ്രീകൃഷ്ണപുരത്തായിരുന്നു അവസാനമായി പങ്കെടുത്ത പൊതുപരിപാടി.മാര്‍ച്ച് നാലിന് വൈകീട്ടോടെയാണ് മരണത്തിലേക്ക് വഴിതെളിച്ചതായി പറയപ്പെടുന്ന ഒത്തുചേരലിന്റെ ആരംഭം.രാത്രി ഏഴ് മണിയോടെ നടന്‍ ജാഫര്‍ ഇടുക്കി.തരികിട ഫെയിം സാബുമോന്‍ എന്നിവര്‍ പാടിയിലെത്തി.ഈ സമയം ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ള സഹായികളടക്കം നാട്ടുകാരായ മുപ്പതോളം സുഹൃത്തുക്കള്‍ സല്‍ക്കാരത്തില്‍ പങ്കെടുത്തു.രാത്രി 11.30 ഓടെ സാബുവും ജാഫറും അടക്കമുള്ളവര്‍ പിരിഞ്ഞുപോയതായി പറയപ്പെടുന്നു.12ന് മണി പാഡിയിലെ ഷെഡില്‍ ഉറങ്ങാന്‍ കിടന്നു.പിറ്റേന്ന് രാവിലെ മണിയുടെ നില വഷളാകുന്നു.ഛര്‍ദിയും അസ്വസ്ഥതകളും രൂക്ഷമായതോടെ സുഹൃത്തുക്കള്‍ മണിയുടെ മാനേജര്‍ ജോബിയേയും ജോബി പിന്നീട് ഡോക്ടര്‍ ടി പി സുമേഷിനെയും വിവരം അറിയിക്കുന്നു.പത്തരയോടെ ഡോക്ടര്‍ സുമേഷ് സ്ഥലത്തെത്തി.11ന് രക്തം ചര്‍ദിക്കുകയും അക്രമാസക്തനാകുകയും ചെയ്തു.തുടര്‍ന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരെ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.ആശുപത്രിയിലെത്തിക്കാന്‍ മണി വിസമ്മതിച്ചു.മരുന്നു കൊടുത്ത് മയക്കി ഉച്ചയ്ക്ക് രണ്ടോടെ കൊച്ചിയിലെ ആശുപത്രിയിലെത്തിക്കാന്‍ സുഹൃത്തുക്കള്‍ തയ്യാറെടുത്തു.വൈകീട്ട് അഞ്ചോടെ ഇടപ്പള്ളിയിലെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.24 മണിക്കൂറിന് ശേഷം നില കൂടുതല്‍ വഷളായി വെന്റിലേറ്ററിന്റെ സഹായം തേടി.തുടര്‍ന്ന് മരണം സ്ഥിരീകരിച്ചു.

INDIANEWS24.COM TSR

Leave a Reply