jio 800x100
jio 800x100
728-pixel-x-90
<< >>

കലാകൗമുദി ദിനപത്രത്തിന്റെ ചീഫ് എഡിറ്ററും കേരള കൗമുദി മുൻ ചീഫ് എഡിറ്ററുമായ എം.എസ്.മണി അന്തരിച്ചു

തിരുവനന്തപുരം:കേരള കൗമുദി മുൻ ചീഫ് എഡിറ്ററും കലാകൗമുദി ദിനപത്രത്തിന്റെ ചീഫ് എഡിറ്ററുമായ എം.എസ്.മണി (79)അന്തരിച്ചു. കുറച്ചുനാളായി രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്ന് പുലർച്ചെ അ‍ഞ്ച് മണിയോടെ കുമാരപുരം കലാകൗമുദി ഗാർഡൻസിൽ വച്ചായിരുന്നു.സംസ്കാരം ഇന്ന് വെെകിട്ട് അഞ്ച് മണിക്ക് കുമാരപുരം കലാകൗമുദി ഗാർഡൻസിൽ നടക്കും.
തിരുവനന്തപുരം ഗവ.മെഡിക്കൽ കോളേജിലെ ഫാർമക്കോളജി അസോസിയേറ്റ് പ്രൊഫസറായിരുന്ന ഡോ.കസ്തൂരിഭായിയാണ് ഭാര്യ. കേരളകൗമുദി അസിസ്‌റ്റന്റ് എഡിറ്ററായിരുന്ന വത്സാമണി മകളും കലാകൗമുദി മാനേജിംഗ് ഡയറക്ടറും എഡിറ്ററുമായ സുകുമാരൻ മണി മകനുമാണ്.കേരളകൗമുദി മുൻ റെസിഡന്റ് എഡിറ്റർ എസ്. ഭാസുരചന്ദ്രനാണ് മരുമകൻ.
കേരള കൗമുദി ദിനപത്രത്തിന്‍റെ പത്രാധിപരായിരുന്ന കെ സുകുമാരന്‍റെ മകനായി നവംബര്‍ നാലിന്
കൊല്ലം ജില്ലായിലായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. 1961 ല്‍ കേരളാകൗമുദിയില്‍ റിപ്പോര്‍ട്ടറായാണ് മാധ്യമ രംഗത്തേക്ക് അദ്ദേഹം കാലെടുത്തുവെച്ചത്.പിന്നീട് 1962 ല്‍ പാര്‍ലമെന്‍റ് ലേഖകനായി ദില്ലിയിലേക്കെത്തി.

മാധ്യമ മികവിനുള്ള സംസ്ഥാന സർക്കാരിന്റെ സ്വദേശാഭിമാനി – കേസരി പുരസ്‌കാരം നേടിയിട്ടുണ്ട്.
കേരള കൗമുദി പത്രാധിപരായിരുന്ന പത്മഭൂഷൺ കെ.സുകുമാരന്റെയും മാധവി സുകുമാരന്റെയും മകനായി 1941 നവംബർ നാലിന് കൊല്ലം മയ്യനാടില്‍ ജനിച്ചു.

കേരള കൗമുദി സ്ഥാപക പത്രാധിപർ സി.വി. കുഞ്ഞിരാമന്റെ കൊച്ചുമകനാണ്. ലേഖകനിൽ തുടങ്ങി മുഖ്യ പത്രാധിപരിലേക്കെത്തിയ സുദീർഘ ചരിത്രം രചിച്ച മാധ്യമപ്രവർത്തകരിൽ ഒരാളാണ് അദ്ദേഹം.

കൗമുദിയെ ജനകീയ ദിനപത്രമാക്കുന്നതിൽ നിസ്തുല പങ്ക് വഹിച്ചു.വാർത്താലോകത്തു സ്വന്തം പാത സൃഷ്ടിച്ചാണ് സൃഷ്ടിച്ചാണ് ഇദ്ദേഹം മുന്നേറിയത്.പിന്നീട് കലാകൗമുദി പ്രസിദ്ധീകരണങ്ങളും മുംബൈയിൽനിന്നു കലാകൗമുദി ദിനപ്പത്രവും ആരംഭിച്ചു. ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം,ഓൾ ഇന്ത്യ ന്യൂസ്പേപ്പർ എഡിറ്റേഴ്സ് കോൺഫറൻസ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. , കേസരി പുരസ്‌കാരങ്ങളും ലഭിച്ചു. പരേതരായ എം.എസ്. മധുസൂദനൻ, എം.എസ്. ശ്രീനിവാസൻ, എം.എസ്. രവി എന്നിവരാണ് സഹോദരങ്ങൾ. ‘കേരളകൗമുദി’ ചീഫ് എഡിറ്റർ ദീപു രവി സഹോദരപുത്രനാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചനക്കുറിപ്പ് :മലയാള മാധ്യമ രംഗത്തെ രംഗത്തെ അതികായനായ എം.എസ്.മണിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

കേരളത്തിന്റെ രാഷ്ട്രീയ -സാമൂഹിക മേഖലകളിൽ ഉയർന്നു വന്ന പല പ്രശ്നങ്ങളിലും ശക്തമായ നിലപാടെടുക്കാൻ എം എസ് മണിക്ക് കഴിഞ്ഞിരുന്നു. സാഹിത്യ രംഗത്തു പുതിയ തലമുറയെ വളർത്തിക്കൊണ്ടുവരുന്നതിൽ കലാ കൗമുദിയുടെ നേതൃത്വത്തിലിരുന്ന് അദ്ദേഹം അദ്ദേഹം സദാ ഇടപെട്ടിരുന്നു. അനേകം മാധ്യമ പ്രവർത്തകരെ വാർത്തെടുക്കുന്നതിലും എം.എസ്.മണിയുടെ സംഭാവന സംഭാവന വലുതാണ്.അദ്ദേഹത്തിന്റെ വേർപാടിൽ അനുശോചിക്കുന്നതോടൊപ്പം കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു.

INDIANEWS24 TVM DESK

Leave a Reply