ഗ്രാമീണതയുടെ ഗൃഹാതുരത്വം പേറുന്ന തനതു രുചികളും അറബിക് വിഭവങ്ങളുടെ തനിമയും ചൈനീസ്-നോര്‍ത്ത് ഇന്ത്യന്‍ രുചിഭേദങ്ങളും സമന്വയിക്കൂന്ന ഫാർമേഴ്സ് വില്ലേജ് റസ്റ്റാറന്റിൽ ഫ്രഷ് ചിക്കനില്‍ നിന്നും തയ്യാറാക്കുന്ന ബ്രോസ്റ്റഡ് ചിക്കനും ലഭിക്കുന്നു എന്ന വൈവിധ്യമാണ് ചെറിയൊരു കാലയളവില്‍ ഈ ഭോജനശാലയ്ക്ക് ജനപ്രീതി നേടിക്കൊടുത്തത്.ഇപ്പോള്‍ വായില്‍ ഗൃഹാതുരത്വത്തിന്റെ കപ്പലോടിക്കുന്ന പൊതിച്ചോറും കൂടി എത്തുകയാണ് ഫാർമേഴ്സ് വില്ലേജ് റസ്റ്റാറന്റില്‍.കൂടാതെ ഷവായ് ഫെസ്റ്റും നടന്നു വരികയാണ്.സ്പെഷ്യലൈസേഷന്റെ ഈ കുത്തകക്കാലത്ത് രുചി വൈവിധ്യങ്ങളുടെ കലവറ ഒരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നു ഫാർമേഴ്സ് വില്ലേജ് റസ്റ്റാറന്റിന്റെ അമരക്കാരനായ നാസിം മുഹമ്മദ് .പറയുന്നു .വര്‍ക്കല നടയറയ്ക്ക് സമീപം പൂവങ്കലിലാണ് ആരോഗ്യത്തിനു ഹാനികരമായ രുചി സംവർദ്ധക രാസപദാർഥങ്ങൾ ഉപയോഗിക്കുന്നില്ല എന്ന പ്രത്യേകത കൊണ്ട് ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിച്ച ഈ വിശിഷ്ട ഭക്ഷണശാല.
INDIANEWS24 FOOD DESK