jio 800x100
jio 800x100
728-pixel-x-90
<< >>

കലയുടെ വാര്‍ഷികാഘോഷം:സച്ചിദാനന്ദന്‍ മുഖ്യാതിഥി

ലണ്ടന്‍: യു.കെ മലയാളികള്‍ നേതൃത്വം നല്‍കുന്ന പ്രമുഖ സാംസ്കാരിക സംഘടനയായ KALA -യുടെ (Kerala cultural Association)  വാര്‍ഷികാഘോഷത്തില്‍ പ്രശസ്ത കവി കെ .സച്ചിദാനന്ദന്‍ മുഖ്യാതിഥിയാകും.കല യുടെ പതിനേട്ടാമത് വാര്‍ഷികാഘോഷങ്ങളില്‍ കേരളാ സാഹിത്യ അക്കദമി അവാര്‍ഡ്ജേ താവായ സച്ചിദാനന്ദനെ കൂടാതെ പ്രമുഖ പുല്ലാങ്കുഴല്‍ വിദ്വാന്‍ കുടമാളൂര്‍ ജനാര്‍ദനനും വിശിഷ്ടാതിഥിയായി വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.

കഴിഞ്ഞ പതിനെട്ട് വര്‍ഷങ്ങളായി മുറ തെറ്റാത നടക്കുന്ന കലയുടെ വാര്‍ഷികാഘോഷങ്ങള്‍ കേരളത്തിന്റെ തനതായ വിവിധ ഇനം കലാപരിപാടികളോടെയാണ് സംഘടിപ്പിച്ചു വരുന്നത്.

പുല്ലാങ്കുഴല്‍ സംഗീത ശാഖയ്ക്ക് നല്‍കിയ വിശിഷ്ട സംഭാവനകളെ മുന്‍ നിര്‍ത്തി കുടമാളൂര്‍ ജനാര്‍ദനനെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍  ആദരിക്കും.തുടര്‍ന്നു നടക്കുന്ന കലാപരിപാടികളുടെ ഭാഗമായി കുടമാളൂര്‍ ജനാര്‍ദനന്‍ പുല്ലാങ്കുഴല്‍ കച്ചേരി അവതരിപ്പിക്കും.

കൂടാതെ കലയില്‍ നൃത്തവും സംഗീതവും അഭ്യസിക്കുന്ന കലാകാരന്‍മാരും കലാകാരികളും അവതരിപ്പിക്കുന്ന നിരവധി പരിപാടികളും അരങ്ങേറും.ബെര്‍ക്കാംസ്റ്റഡ് സ്കൂളില്‍ നടക്കുന്ന വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചുവടെ ചേര്‍ക്കുന്ന മേല്‍വിലാസത്തില്‍ ബന്ധപ്പെടുക

Admission Passes: Contact Treasurer- Mr Sreeprakash Pillai , email- sreeprakash.pillai@gmail.com

Venue: Berkhamsted Girls School,   Kings Road, Berkhamsted, HP4 3BG

 Date: 18th October,2014
 Time: 2.30 pm

Leave a Reply