728-pixel-x-90-2-learn
728-pixel-x-90
<< >>

കറുപ്പിനേഴഴക്…..പതിനെട്ടിന്‍റെ കരുത്തും !

USSAIN BOLTbhanu_azhagan4
കറുപ്പിനോടുള്ള ആരാധനയോ മിഥ്യാ ധാരണയോ അല്ല. ഇന്ത്യയിലെ കറുപ്പിനോടുള്ള പൊതുവായ സമീപനം മാറ്റിയെഴുതാനുമല്ല പുറപ്പാട്.പക്ഷെ കറുപ്പിന്‍റെ അഴകിലേക്കും ആരോഗ്യത്തിലേക്കും ഒരു എത്തിനോക്കല്‍ , അത്ര മാത്രം.
നമ്മുടെ രാജ്യത്ത് എത്ര പെണ്‍കുട്ടികളാണ് ഇരുണ്ടതാണ് എന്ന അപകര്‍ഷതാബോധത്തില്‍ നീറി കഴിയുന്നത്? അനുയോജ്യനായ വരനെ കിട്ടാതെ എത്രയോപേര്‍ വിഷമിക്കുന്നു. വിപണിയില്‍ കിട്ടുന്ന ഫെയര്‍നെസ്സ് ക്രീമുകള്‍ പുരട്ടി പലരും മുഖം വികൃതമാക്കുന്നു.വെളുത്ത ചര്‍മ്മത്തെക്കുറിച്ച് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും വേവലാതിപ്പെടുന്നത് കഷ്ടമാണ്.
പക്ഷെ ഇന്ത്യക്കാരുടെ വെളുത്ത  തൊലിയോടുള്ള അങ്ങേയറ്റത്തെ  ഭ്രമം അടുത്തിടെയും  കണ്ടതാണ്. അമേരിക്കയില്‍ ഒരു കറുത്ത വര്ഗ്ഗക്കാരി നീന ദവലുരി സൗന്ദര്യറാണിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴായിരുന്നു ഇന്റര്‍നെറ്റിലൂടെ ഇന്ത്യക്കാരുടെ ഹാലിളകല്‍. ഇരുണ്ട നിറമുള്ള സുന്ദരി ഒരിക്കലും തിരഞ്ഞെടുക്കപ്പെടരുതായിരുന്നു എന്ന വിധത്തിലായിരുന്നു ഇന്ത്യന്‍ പ്രതികരണം.
പക്ഷെ വെള്ളക്കാരുടെ സമീപനം തുലോം വ്യത്യസ്തമാണ്.അവര്‍ ഇരുണ്ട ചര്‍മ്മത്തിനും കറുത്ത മുടിയിഴകള്‍ക്കും കരിനീല മിഴികള്‍ക്കും ഇന്ന് ഏറെ വില കല്‍പ്പിക്കുന്നു.ഇരുണ്ട ചര്‍മ്മം അവരെ സംബന്ധിച്ച് ആകര്‍ഷകമാണ്. ചര്‍മ്മം ഇരുണ്ട നിറമാക്കാന്‍ മണിക്കൂറുകളോളം വെള്ളക്കാര്‍ വെയിലുകായും. കൃത്രിമ മാര്‍ഗങ്ങളിലൂടെ ഇരുണ്ടതാക്കുന്ന ടാനിങ് റൂമുകളില്‍ സ്വയം സമര്‍പ്പിക്കുകയും ചെയ്യുന്നവരാണവര്‍. ഇവ രണ്ടും പക്ഷെ അപകടമാകുകയും പലപ്പോഴും കാന്‍സറില്‍ ചെന്നെത്തുകയും ചെയ്യാറുണ്ട്. എന്ത് കൊണ്ട് അവര്‍ ഇരുണ്ട ചര്‍മ്മത്തെ സ്നേഹിക്കുന്നു?
 Rekha 2രജനീകാന്തിനോടോ ഭാനുപ്രിയയോടോ രേഖയോടോ നമ്മുടെ ശ്രീനിവാസനോടോ ഉള്ള ആരാധന കൊണ്ടല്ല .  മറിച്ചു ഇരുണ്ട ചര്‍മ്മമാണ് ആരോഗ്യമുള്ള ചര്‍മ്മമെന്നുള്ളത് കൊണ്ടാണ്.ആരോഗ്യമുള്ള ചര്‍മ്മം എപ്പോഴുംവെട്ടിത്തിളങ്ങും.
 ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ  ചര്‍മ്മത്തിലെ ജലം വലിച്ചെടുക്കുന്നു. ജലം വലിച്ചെടുക്കുന്ന ഇതേ പ്രക്രിയ കാരണം ചര്‍മ്മം എന്നും മൃദുലമായി നിലനില്‍ക്കുന്നു, ചര്‍മ്മത്തിന് യുവത്വം നല്‍കുന്നു. അതേസമയം പാശ്ചാത്യ രാജ്യങ്ങളിലെ തണുപ്പുള്ള കാലാവസ്ഥ ചര്‍മ്മത്തെ വരണ്ടതാക്കുന്നു. അതുകൊണ്ട് മധ്യവയസ്സാകുമ്പോഴേക്കും അവിടെയുള്ളവരുടെ ചര്‍മ്മം വലിഞ്ഞ് ചുളിവീണ് നാശമാകും. ഇനിയെങ്കിലും കറുത്ത മുടിയെയും ഇരുണ്ട ചര്‍മ്മത്തെയും കറുപ്പ് നിറഞ്ഞ കണ്ണുകളെയും നമുക്ക് വെളുപ്പിനോപ്പം ആരാധിച്ചുകൂടെ ?
 INDIANEWS24 SANU

Leave a Reply