728-pixel-x-90-2-learn
728-pixel-x-90
<< >>

കറാച്ചിയില്‍ ബസ് തടഞ്ഞിട്ട് 47 പേരെ വധിച്ചതിന് പിന്നില്‍ ഐ എസ്

കറാച്ചി:പാക്കിസ്ഥാനിലെ കറാച്ചിയില്‍ ഓടിക്കൊണ്ടിരുന്ന ബസ് തടഞ്ഞു നിര്‍ത്തി യാത്രക്കാര്‍ക്കു നേരെ നിറയോഴിച്ചതിന് പിന്നില്‍ ഇസ്‌ലാമിക സ്റ്റേറ്റ്.ബസിനകത്തുണ്ടായിരുന്ന 47 പേരെയാണ് വെടിവെച്ചു കൊന്നത്.ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടുള്ളതായ ലഘുലേഖകള്‍ ഇവിടെ നിന്നും കണ്ടെടുത്തതോടെയാണ് സംഭവത്തിനു പിന്നില്‍ ഐ എസ് ഭീകരരാണെന്ന് വ്യക്തമായത്.

നേരത്തെ ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന്‍ ഏറ്റെടുത്തിരുന്നു.

ഇന്നു രാവിലെയാണ് കറാച്ചിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ് തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്.പോലീസ് വേഷത്തില്‍ എത്തിയാണ് ആക്രമികള്‍ വണ്ടി തടഞ്ഞത്. പോലീസ് വേഷത്തിലെത്തിയ ആറ് പേരാണ് ആക്രമണം നടത്തിയ്ത.ഷിയാ-സുന്നി വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ സംഘട്ടനത്തിന്റെ തുടര്‍ച്ചയാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു.

ഷിയ മുസ്‌ലിം വിഭാഗത്തിന്റെ ആരാധനാ കേന്ദ്രത്തിലേക്കു പോകുകയായിരുന്ന ബസിനു നേരെയായിരുന്നു ആക്രമണം.അറുപതോളം യാത്രക്കാരുണ്ടായിരുന്ന ബസില്‍ നടത്തിയ വെടിവെപ്പ് പത്തു മിനിട്ടോളം നീണ്ടുനിന്നു.കൊല്ലപ്പെട്ടവരില്‍ 16 പേര്‍ സ്ത്രീകളാണ്.

INDIANEWS24.COM International Desk

Leave a Reply