728-pixel-x-90-2-learn
728-pixel-x-90
<< >>

കറങ്ങുന്ന കെട്ടിടം 2020ല്‍ തുറക്കും

ദുബായ്:ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടം നിലകൊള്ളുന്ന നഗരത്തില്‍ തന്നെ കറങ്ങുന്ന കെട്ടിടും യാഥാര്‍ത്ഥ്യത്തിലേക്ക്.ഡൈനമിക് ടവര്‍ എന്ന് പേരിട്ടിരിക്കുന്ന കെട്ടിടം 2020ല്‍ തുറന്നുകൊടുക്കാനാകുമെന്ന് ഇതിന്റെ നിര്‍മ്മാതാക്കള്‍ അറിയിച്ചു.

360 ഡിഗ്രിയില്‍ തിരിയാന്‍ കഴിയുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണം നടത്തുന്നത് ഡൈനമിക് ആര്‍കിടെക്ച്ചര്‍ എന്ന കമ്പനിയാണ്.സ്വതന്ത്രമായി തിരിയുന്നതോടൊപ്പം നിര്‍ദ്ദേശങ്ങള്‍ നല്‍കി ഏത് ഭാഗത്തേക്കാണോ അപ്പാര്‍ട്ട്‌മെന്റ് തിരിയേണ്ടതെന്ന് അഡ്ജസ്റ്റ് ചെയ്ത് വെക്കാനും സാധിക്കും.കെട്ടിടം സ്വന്തമായി വൈദ്യുതിയും ഉത്പാദിപ്പിക്കും. ഓരോ നിലകള്‍ക്ക് താഴേയും വിന്റ് ടര്‍ബൈനുകളുണ്ട്. ഈ ടര്‍ബൈനുകളാണ് കെട്ടിടത്തിന് വേണ്ട വൈദ്യുതി ഉത്പാദിപ്പിക്കുക. സ്വിമ്മിംഗ് പൂളുകള്‍, പൂന്തോട്ടങ്ങള്‍, അപ്പാര്‍ട്ട്‌മെന്റിന് പുറത്ത് കാര്‍ പാര്‍ക്ക് ചെയ്യാനുള്ള ലിഫ്റ്റ് തുടങ്ങിയവയെല്ലാം ഈ ടവറിലുണ്ടാകും.

INDIANEWS24.COM Gulf Desk

Leave a Reply