728-pixel-x-90-2-learn
728-pixel-x-90
<< >>

കര്‍മ്മാ ഫെസ്റ്റിന് ആര്‍ട്സ് കൌണ്‍സിലിന്റെ പ്രശംസ

ലിസ്ബണ്‍ :ഓഗസ്റ്റ്‌ പതിനെട്ടിന് നോര്‍ത്തേണ്‍ അയര്‍ലന്റിലെ ലിസ്ബണില്‍ നടന്ന കര്‍മ്മാ നൃത്തോത്സവം പ്രശംസിനീയമാണ് എന്ന് എന്‍.ഐ ആര്‍ട്സ് കൌണ്‍സിന്റെ നൃത്ത നാടക വിഭാഗം എ.ഡി.ഓ ജിലി കാംബല്‍ അറിയിച്ചു. ഒരു പുതിയ ഇന്ത്യന്‍ കലാ സംസ്കാരത്തിന് തുടക്കമിടാന്‍ കര്‍മ്മാ നൃത്തോത്സവത്തിലൂടെ കര്‍മ്മയുടെ അധികൃതര്‍ക്ക് കഴിഞ്ഞു എന്ന് ജിലി കാംബല്‍ അഭിപ്രായപ്പെട്ടു.

ബെല്‍ഫാസ്റ്റ് ക്യൂന്‍സ് സര്‍വ്വകലാശാലയിലെ ഹ്യുമന്‍ ജ്യോഗ്രഫിയുടെ സീനിയര്‍ ലക്ചറര്‍ ഡോ:എം.സതീഷ് കുമാര്‍ കര്‍മ്മാ ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.തുടര്‍ന്ന്‍ കര്‍മ്മാ സ്കൂള്‍ ഓഫ് ഭാരതനാട്യത്തിലെ പ്രധാന അദ്ധ്യാപിക ബിജിനി ജെ.പി യുടെ നേതൃത്വത്തില്‍ നൃത്ത ഭരതനാട്യം ,കുച്ചുപ്പടി,നാടോടി നൃത്തം തുടങ്ങിയ നൃത്ത രൂപങ്ങള്‍ അവതരിപ്പിച്ചു.കൂടാതെ വിയോങ്ങ്-ചു എന്ന ചൈനീസ് നര്‍ത്തികിയുടെ ഫാന്‍ ഡാന്‍സ്,ഐറിഷ് നര്‍ത്തികിമാര്‍ അവതരിപ്പിച്ച സ്കോട്ടിഷ് ഹൈലാന്റ് ഡാന്‍സ് എന്നിവയും അരങ്ങേറി. കര്‍മ്മാ ഫെസ്റ്റിന്റെ മാദ്ധ്യമ പങ്കാളിയായിരുന്ന www.indianews24.com ആണ് ഫെസ്റ്റിന്റെ  പബ്ലിക് റിലേഷന്‍സ് പ്രവര്‍ത്തനം നടത്തിയത്.  IMG_4268

 

 

IMG_4565 IMG_4754

Leave a Reply