728-pixel-x-90-2-learn
728-pixel-x-90
<< >>

കര്‍ണ്ണാടാകാന്തം താമരത്വം? രണ്ട് എംഎൽഎമാർ കൂടി രാജിക്ക്,വിമതരുടെ എണ്ണം 16 !

ബെംഗളുരു: നാടകീയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക്‌ കര്‍ണാടകം വീണ്ടും വേദിയാകുന്നു.സ്പീക്കര്‍ക്ക് രാജി സമര്‍പ്പിച്ച കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെ ബിജെപി മുംബൈയിലേക്ക് മാറ്റുകയാണ് എന്ന് ശ്രുതിയുണ്ട്.ണ്ട് എംഎൽഎമാർ കൂടി രാജി വയ്ക്കാൻ സന്നദ്ധത അറിയിച്ച് മുന്നോട്ടു വന്നിട്ടുണ്ട്. ബി നാഗേന്ദ്ര, ജെ എൻ ഗണേഷ് എന്നിവർ ചൊവ്വാഴ്ച രാജിക്കത്തുമായി സ്പീക്കറെ കാണുമെന്നാണ് സൂചന.ഇതോടെ രാജി സന്നദ്ധത അറിയിച്ച് മുന്നോട്ടുവന്ന ജെഡിഎസ്, കോൺഗ്രസ് എംഎൽഎമാരുടെ എണ്ണം 16 ആയിഹൈക്കമാന്‍റിന്‍റെ പ്രത്യേക നിർദേശപ്രകാരം ബെംഗളുരുവിലേക്ക് എത്തിയ കെ സി വേണുഗോപാൽ എച്ച്എഎൽ വിമാനത്താവളത്തിൽ വച്ച് എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തി. 10 കോൺഗ്രസ് എംഎൽഎമാരാണ് രാജി സമർപ്പിച്ചത്. മൂന്ന് കോൺഗ്രസ് എംഎൽഎമാർ രാജിയ്ക്ക് ഒരുങ്ങുന്നു. മൂന്ന് ജെഡിഎസ്സ് എംഎൽഎമാരും രാജി സമർപ്പിച്ചിട്ടുണ്ട്.

രാജി വച്ച എംഎൽഎമാരെ കാണാൻ സ്പീക്കർ കെ ആർ രമേഷ് കുമാർ വിസമ്മതിച്ചിരുന്നു. കൂട്ടത്തോടെ എംഎൽഎമാർ രാജി സമർപ്പിക്കാനെത്തിയതോടെ സ്പീക്കർ വിധാൻ സൗധയിൽ നിന്ന് സ്ഥലം വിട്ടു. ഹൈക്കമാന്‍റ് ഉടൻ ഇടപെടണമെന്ന് കർശനനിർദേശം നൽകിയതോടെ കോൺഗ്രസ് നേതാവായ ഡി കെ ശിവകുമാർ വിധാൻ സൗധയിലേക്ക് എത്തി പ്രതിഷേധമുയര്‍ത്തിയ എംഎൽഎമാരെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

കര്‍ണാടക നിയമസഭയിലെ ഇപ്പോഴത്തെ നില ഇപ്രകാരമാണ്.ആകെ 222. സീറ്റുകളാണ് സഭയിലുള്ളത്.അതില്‍  ഭൂരിപക്ഷത്തിന് വേണ്ടത് 112 സീറ്റുകൾ ആണ്.കോൺഗ്രസ് – ദൾ സഖ്യസർക്കാരിന്‍റെ കക്ഷിനില 120 ആണ്. കോൺഗ്രസിന് 80 എംഎൽഎമാരും, ജെഡിഎസ്സിന് 37 എംഎൽഎമാരും, ബിഎസ്‍പിക്ക് ഒരു എംഎൽഎയുമാണുള്ളത്. രണ്ട് സ്വതന്ത്ര എംഎൽഎമാരും സഖ്യസർക്കാരിനൊപ്പമുണ്ട്. ബിജെപിക്കാകട്ടെ, 105 എംഎൽഎമാരാണുള്ളത്. 222 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 113 എംഎൽഎമാർ വേണം.മറ്റു പാര്‍ട്ടികളില്‍ നടക്കുന്ന കാര്യങ്ങള്‍ തങ്ങളെ ബാധിക്കില്ലെന്നാണ് മാധ്യമങ്ങളെ കണ്ട യെദ്യൂരപ്പ ഇന്ന് പറഞ്ഞത്ഗവര്‍ണര്‍ ആവശ്യപ്പെട്ടാല്‍ ഭൂരിപക്ഷമുള്ള കക്ഷി എന്ന നിലയില്‍ യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന് കർണാടകയിൽ നിന്നുള്ള കേന്ദ്രമന്ത്രി സദാനന്ദഗൗഡ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

INDIANEWS24 BENGALURU DESK

 

Leave a Reply