728-pixel-x-90-2-learn
728-pixel-x-90
<< >>

കര്‍ണ്ണന്‍ സിനിമയ്ക്ക് വേണ്ടിയുള്ള കൂറ്റന്‍ മണി അനന്തപുരിയില്‍ നിന്ന്

തിരുവനന്തപുരം: എന്ന് നിന്റെ മൊയ്തീന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വിക്രമിനെ നായകനാക്കി ആര്‍.എസ് വിമല്‍ സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രം ‘മഹാവീര്‍ കര്‍ണ്ണ’ യില്‍ ഉപയോഗിക്കുന്ന കര്‍ണ്ണന്റെ രഥത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി രഥത്തില്‍ ഉപയോഗിക്കുന്ന പ്രധാന മണി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ വെച്ച് പൂജിച്ച ശേഷം ഹൈദരാബാദിലെ സെറ്റിലേക്ക് കൊണ്ട് പോയി. തിങ്കളാഴ്ച രാവിലെ 9 മണിക്ക് ക്ഷേത്ര തന്ത്രിയും മുന്‍ ശബരിമല മേല്‍ശാന്തിയുമായ ഗോശാലാ വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തിലാണ് പൂജകള്‍ നടന്നത്. vimal2സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍, നടന്‍മാരായ സുരേഷ് ഗോപി എം.പി, ഇന്ദ്രന്‍സ്, തിരക്കഥാകൃത്ത് ബി.ജയമോഹന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ച മണി സംവിധായകന്‍ ആര്‍.എസ് വിമലിന് കൈമാറി. പദ്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂറ്റീവ് ഓഫീസര്‍ ബി.രതീന്ദ്രന്‍ ഐ.എ.എസ്, ബബ്‌നു ശങ്കര്‍, സി.ആനന്ദകുമാര്‍, എസ്.പി ദീപക് ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. 2 അടി ഉയരവും 30 കിലോയോളം ഭാരവുമുള്ള മണിയാണ് ഹൈദരാബാദിലെ റാമോജി റാവോ ഫിലിം സിറ്റിയില്‍ സജ്ജമാകുന്ന സെറ്റിലേക്ക് കൊണ്ട് പോകുന്നത്. ചിത്രത്തില്‍ കര്‍ണ്ണന് വേണ്ടി 30 അടി ഉയരമുള്ള പ്രത്യേക രഥമാണ് പ്രധാന ഷൂട്ടിംഗ് ലൊക്കേഷനായ ഹൈദരാബാദിലെ റാമോജി റവോ ഫിലിം സിറ്റിയില്‍ ഒരുങ്ങുന്നതെന്ന് സംവിധായകന്‍ ആര്‍.എസ് വിമല്‍ പറഞ്ഞു.

Leave a Reply