728-pixel-x-90-2-learn
728-pixel-x-90
<< >>

കര്‍ണാടകാന്തം കുമാര സ്വാമി സര്‍ക്കാര്‍ നിലം പതിച്ചു

ബംഗളൂരു:കര്‍ണ്ണാടകത്തില്‍ മാസങ്ങളായി നടമാടിയ നാടകത്തിനു ഒടുവില്‍ അന്ത്യമായി.വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടു കുമാര സ്വാമി മന്ത്രിസഭ നിലംപതിച്ചത് ഒരു പരിധി വരെ  ഉയിര്ത്തെഴുന്നേല്‍പ്പിന് ശ്രമിക്കുന്ന  പ്രതിപക്ഷത്തിനു  വൻ പ്രഹരമായി.2018 മേയിൽ  കോണ്‍ഗ്രസ് നിയമസഭയില്‍ കേവല ഭൂരിപക്ഷമില്ലാത്ത അവസ്ഥയില്‍  ജെ  ഡി യുമായി  സംഘടിച്ചതും അവര്‍ക്ക് മുഖ്യമന്ത്രി പദം വെച്ചു നീട്ടിയതും  ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നു.
എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കർണാടകയിൽ പോലും ഭരണസഖ്യം തകർന്നടി‍ഞ്ഞു. എച്ച് ഡി ദേവഗൗഡയും തോറ്റു.ഏതായാലും ഭരണപക്ഷത്തും പ്രതിപക്ഷത്തും ഉള്ള കര്‍ണാടകയിലെ രാഷ്ട്രീയ കക്ഷികള്‍  ജനാധിപത്യത്തിനു ഭൂഷണമായ രീതിയിലല്ല പ്രവര്‍ത്തിച്ചത് എന്നത് വരും കാല ചരിത്രത്തില്‍ ഇടം നേടും.സ്ഥിരം തമ്മിലടിയും രണ്ടു പാർട്ടികൾക്കുമിടയിലെ ഭിന്നതയും കുടുംബഭരണത്തിൻറെ പ്രകടനവും ജനവികാരം എതിരാക്കി. കർണാടക സർക്കാരിന്‍റെ പതനം എപ്പോഴെന്ന ചോദ്യം ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ ഉയർന്നിരുന്നു. ബിജെപിയുടെ രഹസ്യനീക്കം തിരിച്ചറിയാൻ കോൺഗ്രസ് വൈകുകയും ചെയ്തു. സുപ്രീംകോടതിയെ വിമത എംഎൽഎമാർ ആദ്യം സമീപിക്കാനുള്ള സാധ്യതയും കോൺഗ്രസ് മുൻകൂട്ടി കണ്ടില്ല. പാർട്ടിയിലെ ആശയക്കുഴപ്പം പ്രതിസന്ധി മറികടക്കാനുള്ള നീക്കങ്ങളെയും ബാധിച്ചു. കർണാടകത്തിലെ സഖ്യസർക്കാരും തകരുമ്പോൾ തൽക്കാലം തെക്കേ ഇന്ത്യയിൽ കോൺഗ്രസ് ഭരണം പുതുച്ചേരിയിൽ മാത്രമായി ഒതുങ്ങുന്നു.
INDIANEWS24 BENGALURU DESK

Leave a Reply