jio 800x100
jio 800x100
728-pixel-x-90
<< >>

കര്‍ണാടകയില്‍ കുമാരസ്വാമി അധികാരമേറ്റു,കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ജി.പരമേശ്വര ഉപ മുഖ്യമന്ത്രി

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ‌ കു​മാ​ര​സ്വാ​മി സര്‍ക്കാര്‍ അധികാരമേറ്റു.കര്‍ണാടക കോണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷന്‍ ജിപരമേശ്വര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.ഡി കെ ശിവകുമാറിന്റെ പേരും ഉപമുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു വന്നിരുന്നുവെങ്കിലും ജി.പരമേശ്വരയ്ക്ക് ഒടുവില്‍  നറുക്ക് വീഴുകയായിരുന്നു.കുമാര സ്വാമിക്ക് ശിവകുമാറിനോടുള്ള താല്പ്പര്യക്കുറവും ദളിത്‌ നേതാവ് എന്ന പരിവേഷവും പരമേശ്വരയ്ക്ക് അനുകൂലമായി.ഇലക്ഷന്‍ ഫല പ്രഖ്യാപനത്തിന് മുന്നേ കര്‍ണാടകത്തിലെ പ്രഥമ ദളിത്‌ മുഖ്യമന്ത്രിക്ക് വേണ്ടി സ്ഥാനമൊഴിയാന്‍ തയ്യാറാണെന്നു സിദ്ധരാമയ്യയും പറഞ്ഞിരുന്നു.

സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തി​ന്‍റെ പ്രകടന വേദിയായി.പരസ്പരം പോരടിച്ചിരുന്ന അ​ഖി​ലേ​ഷ് യാ​ദ​വും മാ​യാ​വ​തി​യും ഒ​രേ​വേ​ദി​യി​ൽ ചി​രി​ച്ച് കൈ​കൊ​ടു​ത്തു. മാ​യാ​വ​തി​യെ യു​പി​എ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി സ്നേ​ഹ​ത്തോ​ടെ ആ​ലിം​ഗ​നം ചെയ്തു.സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി,പശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി, മാ​സ​ങ്ങ​ൾ​ക്കു​മു​മ്പു​വ​രെ ബി​ജെ​പി പാ​ള​യ​ത്തി​ലാ​യി​രു​ന്ന ആ​ന്ധ്രാ ​മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു, ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ, കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, സി​പി​ഐ നേ​താ​വ് ഡി.​രാ​ജ, എ​ൻ​സി​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ശ​ര​ദ് പ​വാ​ർ, ആ​ർ​ജെ​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വ്, കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി എന്നിങ്ങനെ പ​ര​സ്പ​രം പോ​ര​ടി​ച്ചു​നി​ന്ന  പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളെ​ല്ലാം വി​ധാ​ൻ​സൗ​ധ​യു​ടെ ക​വാ​ട​ത്തി​ൽ ഒ​രു​വ​രി​യി​ൽ കൈ​കോ​ർ​ത്തു​നി​ന്ന​ത് കു​മാ​ര​സ്വാ​മി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​നേ​ക്കാ​ൾ ശ്ര​ദ്ധേ​യ​മാ​യി.

അ​സാ​ന്നി​ധ്യം​കൊ​ണ്ട് തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ര റാ​വു ശ്ര​ദ്ധ​നേ​ടി. കോ​ൺ​ഗ്ര​സു​മാ​യു​ള്ള വൈരത്തി​ന്‍റെ പേ​രി​ൽ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കു ത​ലേ​ന്ന് റാ​വു ബം​ഗ​ളൂ​രു​വി​ലെ​ത്തി കു​മാ​ര​സ്വാ​മി​യെ​ക്ക​ണ്ട് ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ചൊവ്വാഴ്ച വൈ​കു​ന്നേ​രം ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ ചന്ദ്രശേഖര റാ​വു രാ​ത്രി​യോ​ടെ ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് തി​രി​ച്ചു​ പോയി. ഡി​എം​കെ നേ​താ​വും തമിഴ്നാട്  പ്രതിപക്ഷ നേതാവുമായ എം കെ സ്റ്റാലിന്‍ ചടങ്ങി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും തൂ​ത്തു​ക്കൂ​ടി വെ​ടി​യ്പ്പി​നെ തു​ട​ർ​ന്ന് യാ​ത്ര മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

തന്റെ ചുമതല കഠിനമേറിയതാണെന്നും അഞ്ചു കൊല്ലം ഈ അപ്രതീക്ഷിത സഖ്യവുമൊത്ത് ഭരണം തുടരുക വെല്ലുവിളിയാണെന്നും ഇന്നലെ കുമാര സ്വാമി പറഞ്ഞിരുന്നു.

INDIANEWS24 BENGALURU DESK

Leave a Reply