jio 800x100
jio 800x100
728-pixel-x-90
<< >>

കര്‍ണാടകത്തില്‍ ബിജെപിക്ക് മേല്‍ക്കൈ, ജെ ഡി എസിന് വന്‍ മുന്നേറ്റം, കോണ്‍ഗ്രസ് തകര്‍ന്നു.

ബെംഗളൂരു :രാജ്യം ഉറ്റുനോക്കുന്ന നിർണായകമായ കർണാടക നിയമസഭ തിരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോൾ ലീഡ് നിലയിൽ ബിജെപി മുന്നേറ്റം. 110 സീറ്റുകളിൽ ലീഡ് നേടിയ ബിജെപി കർണാടകയിൽ കേവല ഭൂരിപക്ഷം നേടുമെന്ന് ഏകദേശം ഉറപ്പായി. ജെ ഡി എസ് 43 സീറ്റുകളില്‍ ലീഡ് നേടി.  അതെ സമയം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 122 സീറ്റുകള്‍ നേടി അധികാരത്തിലേറിയ കോണ്‍ഗ്രസ് അമ്പേ തകര്‍ന്നു.കേവലം 63 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ലീഡ്. കര്‍ണാടകത്തിലെ  എല്ലാ   മേഖലകളിലും കോണ്‍ഗ്രസ് പിന്നിലായി.

മുഖ്യമന്ത്രി സിദ്ധരാമയ്യ മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും പിന്നിലാണ്.ലിംഗായത്ത് കാര്‍ഡിറക്കി കളിച്ചതും വികസനത്തില്‍ പിന്നോക്കം പോയതും കോണ്‍ഗ്രസിന് തിരിച്ചടിയായി. ദക്ഷിണേന്ത്യയിലെ കോണ്‍ഗ്രസ് കോട്ടയായി ഒരു കാലത്ത് വിശേഷിപ്പിക്കപ്പെട്ടിരുന്ന കര്‍ണാടകത്തിലെ തിരിച്ചടി കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ വിനയായേക്കും.അതെ സമയം    ജെ ഡി എസിന്‍റെ മുന്നേറ്റം ഇടതു പക്ഷ മതേതര കക്ഷികള്‍ക്കു ഊര്‍ജ്ജം  പകരും.222 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. രണ്ടു സീറ്റുകളില്‍ തെരഞ്ഞെടുപ്പ്  മാറ്റി വച്ചു.കേവല ഭൂരിപക്ഷം നേടാന്‍ 112 സീറ്റുകളാണ് വേണ്ടത്.

INDANEWS24 ELECTION DESK

Leave a Reply