728-pixel-x-90-2-learn
728-pixel-x-90
<< >>

കര്‍ണാടകത്തില്‍ കണ്ട മൃതദേഹങ്ങള്‍ മലയാളികളുടെതെന്ന് സംശയം

ബംഗളൂരു: കര്‍ണാടകത്തിലെ വനത്തില്‍ തലയില്ലാത്ത നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ ബംഗളൂരുവില്‍ താമസക്കാരായ മലയാളി യുവാക്കളുടെതെന്ന് സംശയം. പണമിടപാട് സംബന്ധമായ തര്‍ക്കം ചര്‍ച്ച ചെയ്യുന്നതിന് പോയ ശേഷം കാണാതായ കോട്ടയം മുണ്ടത്താനം പ്ലാക്കുഴിയില്‍ ബിനോസ് തോമസ്‌ [32], ഇരിട്ടി മണക്കടവ് വേങ്ങത്താനത്ത് സോജി [30] എന്നിവരുടെ മൃതദേഹങ്ങളാണ് ഇതെന്നാണ് സംശയം.

സോജി രണ്ടരക്കോടി രൂപ നല്‍കാനുണ്ടെന്നു പറഞ്ഞ് കര്‍ണാടകക്കാരനായ ഒരാള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ തര്‍ക്കം ഒത്തുതീര്‍ക്കാനാണ് സോജിയും ബിനോസും ഈ മാസം 7ന് ബംഗളൂരുവിലേക്ക് പോയത്. പിന്നീട് ഇവരുടെ വിവരമൊന്നും ഇല്ലെന്ന് കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. ചാമരാജ് നഗര്‍ ജില്ലയിലെ ഒരു വെള്ളച്ചാട്ടത്തിന് സമീപമാണ് ഒടുവില്‍ ഇവര്‍ ഉണ്ടായിരുന്നതെന്ന് മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

കത്തി

ക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ തിരിച്ചരിയതിരുന്നതോടെ സംസ്കരിച്ചിരുന്നു. എന്നാല്‍, മരണം നടന്നത് 7-ആം തിയതി ആണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായതോടെയാണ് സംശയം ഉടലെടുത്തത്. ബൈബിള്‍ വാക്യങ്ങള്‍ ഉള്ള മോതിരം മൃതദേഹത്തിന് സമീപം കണ്ടെത്തിയിരുന്നു. സോജി ഇത്തരത്തിലുള്ള മോതിരം ധരിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

Leave a Reply