ബംഗളുരു: കർണാടകയിൽ തൂക്കുസഭ പ്രവചിച്ച് എക്സിറ്റ് പോളുകൾ. ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് പ്രവചിക്കുന്ന എക്സിറ്റ് പോളുകളിൽ, ജെഡിഎസ് നിലപാട് നിർണായകമാകുമെന്ന് കണക്കുകൂട്ടുന്നു. ടൈംസ് നൗ-വിഎംആർ സർവേ കർണാടകയിൽ 90-103 സീറ്റ് നേടി കോണ്‍ഗ്രസ് വലിയ ഒറ്റക്കക്ഷിയാകുമെന്ന് പ്രവചിക്കുമ്പോള്‍ , 97-109 സീറ്റുകൾ നേടിയ ബിജെപി വലിയ ഒറ്റക്കക്ഷിയാകുമെന്ന് റിപ്പബ്ളിക് ടിവി സർവേ വിലയിരുത്തുന്നു.
അതേസമയം, ബിജെപി-100, കോണ്‍ഗ്രസ്-86, ജെഡിഎസ്-33, മറ്റുള്ളവർ-3 എന്നിങ്ങനെയാണ് എൻഡിടിവിയുടെ കർണാടക എക്സിറ്റ് പോൾ പ്രവചനം. ഇന്ത്യ ടിവിയുടെ എക്സിറ്റ് പോളുകൾ പ്രകാരം ബിജെപി- 97-107, കോണ്‍ഗ്രസ്- 87-99, ജെഡിഎസ്-21-30 എന്നിങ്ങനെയാണു സീറ്റ് നില.ഇന്ത്യ ടുഡേ-ആക്സിസ് സർവേ 118 സീറ്റ് നേടി ബിജെപി അധികാരം പിടിക്കുമെന്ന് പ്രവചിക്കുന്നു. ഈ എക്സിറ്റ് പോൾ മാത്രമാണ് ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രവചിക്കുന്ന ഏക പ്രധാന സർവേ.ജൻ കി ബാത് എക്സിറ്റ് പോളിൽ ബിജെപി 95-114 സീറ്റുകൾ നേടി വലിയ ഒറ്റക്കക്ഷിയാകുമെന്ന് പ്രവചിക്കുന്നു. കോണ്‍ഗ്രസിനു 73-82, ജെഡിഎസിന് 32-43 എന്നിങ്ങനെയാണ് ഈ എക്സിറ്റ് പോളിലെ പ്രവചനം. ഇന്ത്യ ടുഡേ ആക്സിസ് എക്സിറ്റ് പോൾ ബിജെപിക്ക് 106-118 സീറ്റുകളാണ് കണക്കുകൂട്ടുന്നത്. കോണ്‍ഗ്രസിന് 79-92 സീറ്റുകൾ ലഭിക്കുമെന്നും ജെഡിഎസ് 22-30 സീറ്റിൽ ഒതുങ്ങുമെന്നും ഇന്ത്യ ടുഡേ-ആക്സിസ് സർവേ പ്രവചിക്കുന്നു.1985ൽ രാമകൃഷ്ണ ഹെഗ്ഡെയുടെ നേതൃത്വത്തിൽ ജനതാ പാർട്ടി അധികാരം നിലനിർത്തിയതിനു ശേഷം കർണാടകത്തിൽ ഒരു കക്ഷിയും തുടർച്ചയായി അധികാരത്തിലെത്തിയിട്ടില്ല. ഏതായാലും ജനതാദള്‍ എസ് കര്‍ണ്ണാടകത്തില്‍ നിര്‍ണ്ണായകമായേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.224 ൽ 222 മണ്ഡലങ്ങളിലേക്കാണ് ശനിയാഴ്ച വോട്ടെടുപ്പ് നടന്നത്. ബിജെപി സ്ഥാനാർഥിയുടെ മരണംമൂലം ജയനഗര മണ്ഡലത്തിലെയും, തിരിച്ചറിയൽ കാർഡുകൾ പിടിച്ചെടുത്തതിനെത്തുടർന്ന് ആർആർ നഗറിലെയും വോട്ടെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.
കോണ്‍ഗ്രസ് പാർട്ടിക്കും വിശിഷ്യാ രാഹുല്‍ ഗാന്ധിക്ക് ഈ തിരഞ്ഞെടുപ്പ് വളരെ നിര്‍ണ്ണായകമാണ്.പഞാബും പുതുച്ചേരിയും കഴിഞ്ഞാല്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന ഏക സംസ്ഥാനമാണ് കര്‍ണ്ണാടകം.അത് നഷ്ടമാകുന്നത് കോണ്‍ഗ്രസിന് ചിന്തിക്കാനാകില്ല.അതെ സമയം ബിജെപിക്കും മോദി-അമിത് ഷാ കൂട്ടുകെട്ടിനും അക്ഷരാര്‍ത്ഥത്തില്‍ ഒരു പരീക്ഷണം തന്നെയാണ് കര്‍ണാടകം.ദക്ഷിണേന്ത്യയില്‍ ബി ജെ പി ക്കു ശകതമായ സ്വാധീനമുള്ള ഒരിക്കല്‍ അധികാരത്തിലേറിയ സംസ്ഥാനമാണ് കര്‍ണാടകം. ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള നിർണായക ചുവടുവയ്പാണ് ഇരുപാർട്ടികളും കര്‍ണാടകത്തെ കാണുന്നത്.
INDIANEWS24 BENGALURU