728-pixel-x-90-2-learn
728-pixel-x-90
<< >>

കരുതിയിരിക്കുക, കാനഡയിലുമെത്തി ‘നോക്ക് ഔട്ട്‌’ ഗെയിം

ടൊറന്റോ: ഇത് കാനഡയാണ്; ആരുമെന്നെ ഒന്നും ചെയ്യുകേല എന്നാണ് വിചാരമെങ്കില്‍ അത് വേണ്ട. വഴിയെ നടന്നു പോകുന്ന നിങ്ങളെ അപരിചിതനായ ഒരാള്‍ വന്ന് ഒരു കാരണവുമില്ലാതെ ഇടിച്ചുവീഴ്ത്തിയേക്കാം. അപരിചിതരായ ആള്‍ക്കാരെ കേവലം വിനോദത്തിന് വേണ്ടി തലയ്ക്കിടിച്ചു വീഴ്ത്തുന്ന ‘നോക്ക് ഔട്ട്‌ ഗെയിം’ കാനഡയിലുമുണ്ട്. ടൊറന്റോയില്‍ ഇത്തരത്തില്‍ നിരവധിപേരെ ഇടിച്ചുവീഴ്ത്തിയ യുവാവിനെ ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.

അപരിചിതരായ വഴിപോക്കരെ ഒറ്റയ്ക്കോ കൂട്ടായോ ഇടിച്ചുവീഴ്ത്തുകയും അത് ഫോണോ ക്യാമറയോ ഉപയോഗിച്ച് റെക്കോഡ് ചെയ്യുകയുമാണ് നോക്ക് ഔട്ട്‌ ഗെയിമിന്‍റെ രീതി. ആക്രമിസംഘത്തിന്‍റെ ക്രൂരമായ ആനന്ദത്തിനപ്പുറം ഇതില്‍ മറ്റ് പാരിതോഷികങ്ങള്‍ ഒന്നുമില്ല. 1990കളുടെ തുടക്കത്തില്‍ അമേരിക്കയിലെയും യൂറോപ്പിലെയും ചെറുപ്പക്കാര്‍ തുടങ്ങിവെച്ചതാണ് ഈ അപകടകരമായ കളി. ഇടയ്ക്ക് നിന്ന് പോയ ശേഷം അടുത്തിടെ അമേരിക്കയിലും മറ്റും ഇത് വീണ്ടും പ്രചാരത്തില്‍ വന്നിരുന്നു. നിരവധി പേരുടെ മരണത്തിന് പോലും ഈ കളി കാരണമായിട്ടുണ്ട്.

കഴിഞ്ഞയാഴ്ച നടന്ന അക്രമസംഭവങ്ങളുടെ പേരില്‍ ആല്‍വിന്‍ ഹിവ്സ് എന്ന 32കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് പേരെ ഇയാള്‍ ആക്രമിച്ചതായാണ് പോലീസ് റിപ്പോര്‍ട്ട്. ഇതില്‍ ഒരാള്‍ അബോധാവസ്ഥയിലായി. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കൂടുതല്‍ ആക്രമണങ്ങള്‍ ഇയാള്‍ നടത്തിയിട്ടുണ്ടാകുമെന്ന് പോലീസ് സംശയിക്കുന്നു.

Leave a Reply